VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഗൃഹസമ്പർക്ക പരിപാടി പാർട്ടി തീരുമാനിച്ചത് പോലെ പൂർത്തികരിക്കാൻ കഴിഞ്ഞില്ലെന്ന് സി.പി.എം നേതൃത്വം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നടത്തിയ ഗൃഹസമ്പർക്ക പരിപാടി പാളിയെന്ന് സിപിഎം വിലയിരുത്തൽ. പാർട്ടി തീരുമാനിച്ചത് പോലെ പൂർത്തികരിക്കാൻ കഴിഞ്ഞില്ലെന്ന് സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങൾക്ക് സർക്കുലർ അയച്ചു. ജനങ്ങളുമായുള്ള ബന്ധത്തിൽ പാർട്ടി സഖാക്കൾക്ക് പോരായ്മ സംഭവിച്ചു. ബൂത്ത് കമ്മിറ്റിക്ക് പുറമെ സഹായ കമ്മിറ്റി രൂപീകരിക്കാനും നിർദേശം നൽകി. ഗൃഹസമ്പർക്ക പരിപാടി അത് മനസിലാക്കി തന്നുവെന്ന സംസ്ഥാന നേതൃത്വം പറഞ്ഞു. മുൻകാല പാർട്ടി പ്രവർത്തകർ, അനുഭാവികൾ, പൊതു സമ്മതർ എന്നിവരാണ് സഹായ കമ്മിറ്റിയിൽ വരേണ്ടത്. സാമുദായിക സംഘടനകളുമായി നല്ല ബന്ധം സൂക്ഷിക്കണമെന്ന് സർക്കുലറിൻറെ നിർദേശം. സ്ത്രീകളുടെ പ്രത്യേക സ്ക്വാഡിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവരേ ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *