VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

വി.എസ് അച്യുതാനന്ദൻ്റെ മുൻ പി.എയെ മലമ്പുഴയിൽ മത്സരിപ്പിക്കാനൊരുങ്ങി കോൺഗ്രസ്

പാലക്കാട്: വി.എസ് അച്യുതാനന്ദൻ്റെ മുൻ പി.എ എ സുരേഷിനെ മലമ്പുഴയിൽ മത്സരിപ്പിക്കാനൊരുങ്ങി കോൺഗ്രസ്, സുരേഷിനെ സ്വതന്ത്ര സ്ഥാനാർഥിയാക്കാനാണ് നീക്കം. ഇതിനായി സുരേഷുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തി. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് സുരേഷ് അറിയിച്ചു. സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളിൽ പലരും സംസാരിച്ചതായും എ സുരേഷ് പറഞ്ഞു. പക്ഷേ ആർക്കും വാക്ക് കൊടുത്തിട്ടില്ല. സി.പി.എമ്മുമായി അകൽച്ചയിലാണ് സുരേഷ്. അതേസമയം സുരേഷിനെ മലമ്പുഴയിൽ മത്സരിപ്പിക്കാൻ സാധിച്ചാൽ കോൺഗ്രസിന് മികച്ച മുന്നേറ്റം ഉണ്ടാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഇതിനായി കെ.പി.സി.സിയുടെ പ്രധാനപ്പെട്ട നേതാക്കൾ തന്നെയാണ് സുരേഷുമായി ചർച്ച നടത്തി‍യിട്ടുള്ളതെന്നാണ് വിവരം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മലമ്പുഴയിൽ മൂന്നാംസ്ഥാനത്താണ് കോൺഗ്രസ് ഉള്ളത്. സി.പി.എം വൻ ഭൂരിപക്ഷത്തിൽ ജയിക്കുന്ന മണ്ഡലത്തിൽ ബി.ജെ.പിയാണ് രണ്ടാം സ്ഥാനത്തുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *