VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

പി.കെ ശശിയെ പുറത്താക്കിയത് എന്തിനെന്ന് വിശദീകരിക്കാൻ സി.പി.എം പൊതുയോ​ഗം സംഘടിപ്പിക്കും

പാലക്കാട്: പി.കെ. ശശിയെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത് എന്തിനെന്ന് വിശദീകരിക്കാൻ പൊതുയോഗം സംഘടിപ്പിക്കാനൊരുങ്ങി സിപിഎം. മണ്ണാർക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാഷ്ട്രീയ വിശദീകരണ പൊതുയോഗം. സിപിഎം പൊളിറ്റ് ബ‍്യൂറോ അംഗം എ. വിജയരാഘവനാണ് പൊതുയോഗം ഉദ്ഘാടനം ചെയ്യുന്നത്. കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്. സലീഖ, ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു എന്നിവർ സമ്മേളനത്തിൽ സംസാരിക്കും. അടുത്തിടെയാണ് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പി.കെ. ശശിയെ സിപിഎമ്മിൽ നിന്നും പുറത്താക്കിയത്. പാലക്കാട് നടന്ന സിപിഎം വിമതരുടെ കൂട്ടായ്മ പി.കെ. ശശി ഉദ്ഘാടനം ചെയ്യുകയും പാർട്ടിക്കെതിരേ രൂക്ഷ വിമർശനം നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ശശിയെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *