തൃശൂർ: സംസ്ഥാനത്തെ തെരഞ്ഞെടുപ്പു പ്രചാരണം കൊഴുപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു. ഞായറാഴ്ച തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രി എൻഡിഎ സ്ഥാനാർഥി പത്മജ വേണു ഗോപാലിൻറെ പ്രചാരണത്തിൽ പങ്കെടുക്കും. സ്വരാജ് റൗണ്ടിൽ തുറന്ന വാഹനത്തിൽ റോഡ് ഷോയിലും പങ്കെടുത്തതിനു ശേഷമായിരിക്കും മോദി മടങ്ങുക. പാലക്കാട് മണ്ഡലത്തിൽ മത്സരിക്കുന്ന ശോഭ സുരേന്ദ്രൻറെ പ്രചാരണത്തിലും മോദി പങ്കെടുത്തേക്കും. പരിപാടികളുമായി ബന്ധപ്പെട്ട സമയക്രമം ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു തൊട്ടു മുൻപ് മോദി കേരളത്തിൽ എത്തിയിരുന്നു. അതിനു ശേഷം നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങിയ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും സന്ദർശിച്ചു.
