VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

നാമനിർദേശ പത്രിക സമർപ്പിച്ച് വി.ഡി സതീശൻ, പ്ലാച്ചിമട സമര സമിതി കെട്ടിവയ്ക്കാനുള്ള പണം നൽകി

എറണാകുളം: പറവൂരിൽ ജനവിധി തേടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വീണ്ടും ഇറങ്ങുകയാണ്. പറവൂരിലെ കോൺഗ്രസ് ഓഫീസായ രാജീവ് ഭവനിൽ നിന്ന് കാൽനടയായി അഡീഷണൽ തഹസിൽ‌ദാർ ഓഫീസിലെത്തി വി.ഡി. സതീശൻ അണികൾക്കൊപ്പം നാമനിർദേശ പത്രിക സമർപ്പിച്ചു. സതീശനൊപ്പം മുദ്രാവാക്യം വിളികളുമായി പ്രവർത്തകരും എത്തിയിരുന്നു. പ്ലാച്ചിമട സമര സമിതിയാണ് സതീശന് കെട്ടിവയ്ക്കാനുള്ള പണം നൽകിയത്. രണ്ട് സെറ്റ് നാമനിർദേശ പത്രികയാണ് സതീശൻ നൽകിയത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയ പരിധി അവസാനിക്കാനിരിക്കെയാണ് സതീശൻ എത്തി പത്രിക സമർപ്പിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *