VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ശബരിമല സ്വർണക്കൊള്ള കേസിൽ പി.എസ് പ്രശാന്തിനെ വീണ്ടും ചോദ‍്യം ചെയ്ത് എസ്.ഐ.റ്റി

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്തിനെയും മുൻ ബോർഡ് അംഗം അജികുമാറിനെയും ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത‍്യേക അന്വേഷണ സംഘം ചോദ‍്യം ചെയ്തു. പ്രശാന്തിനെ മൂന്നാം തവണയാണ് കേസുമായി ബന്ധപ്പെട്ട് എസ്.ഐ.ടി ചോദ‍്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം എസ്.ഐ.റ്റി ഇരുവരുടെയും മൊഴിയെടുത്തിരുന്നു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലും പ്രശാന്തിനെ അന്വേഷണ സംഘം ചോദ‍്യം ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ടോയെന്നത് അടക്കമുള്ള കാര‍്യങ്ങൾ അറിയാനാണ് അജികുമാറിനെ ചോദ‍്യം ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *