VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ലഹരിക്കടത്ത് കേസിനെ തുടർന്ന് പുറത്താക്കിയ എ ഷാനവാസിനെ സി.പി.എം തിരിച്ചെടുത്തു

ആലപ്പുഴ: ലഹരിക്കടത്ത് കേസിൽ പെട്ടതിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആലപ്പുഴ പ്രാദേശിക നേതാവ് എ ഷാനവാസിനെ സിപിഎം തിരിച്ചെടുത്തു. മന്ത്രി സജി ചെറിയാൻറെ സന്നിധ്യത്തിൽ ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലാണ് തീരുമാനം. 2023 ജനുവരിയിലാണ് ഷാനവാസിൻറെ ഉടമസ്ഥതയിലുള്ള ലോറിയിൽ നിന്ന് നിരോധിത പുകയില കടത്തിയത്. ലോറി വാടകയ്ക്ക് എടുത്തവരാണ് കരുനാഗപള്ളിയിൽ വച്ച് പിടിയിലായതെന്നാണ് വിശദീകരണം. എന്നാൽ പിന്നാലെ ഷാനവാസിനെ പാർട്ടി പുറത്താക്കിയിരുന്നു. ഷാനവാസിന് പിന്നീട് പൊലീസ് ക്ലീൻചിറ്റ് നൽകി. ഷാനവാസിനെതിരേ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സ്പെഷ്യൽ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. തുടർന്നാണ് സിപിഎം പാർട്ടിയിൽ തിരിച്ചെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *