VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Latest News >>

Lastest News >>

പ്രിയദർശിനി പദ്ധതിക്കെതിരേ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കാനൊരുങ്ങി സ്വകാര‍്യ ബസുടമകൾ

യുഡിഎഫ് സർക്കാർ വനിതകൾക്ക് വേണ്ടി ആരംഭിച്ച പ്രിയദർശിനി സൗജന‍്യ യാത്രാ പദ്ധതിക്കെതിരേ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കാനൊരുങ്ങി സ്വകാര‍്യ ബസുടമകൾ.പ്രിയദർശിനി പദ്ധതി കാരണം പ്രതിസന്ധി നേരിടുന്ന തങ്ങളുടെ വ‍്യവസായത്തെ സംരക്ഷിക്കണമെന്നാണ് അവരുടെ ആവശ‍്യം. ഒക്റ്റോബർ 27മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങുമെന്ന് ബസുടമകൾ വ‍്യക്തമാക്കി. വിദ‍്യാർഥി കൺസെഷൻ തുക വർധിപ്പിക്കണം, ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം എന്നീ ആവശ‍്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്ന നിലപാടിലാണ് ബസുടമകൾ. ഒരു ദിവസം രണ്ടുപേർ വീതം നിരാഹാരമിരിക്കും. പ്രിയദർശിനി പദ്ധതി വന്നതിനു പിന്നാലെ തങ്ങൾക്ക് വലിയ നഷ്ടമാണുണ്ടായതെന്നും പത്മനാഭൻ കമ്മിഷൻറെ റിപ്പോർട്ടിലുള്ള ശുപാർശകൾ നടപ്പാക്കണമെന്നും ബസുടമകൾ ആവശ‍്യപ്പെടുന്നു

Leave a Comment

Your email address will not be published. Required fields are marked *