VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Author name: vbc news

ശക്തി ചുഴലിക്കാറ്റ്: മഹാരാഷ്ട്രയിലും ഗുജറാത്തിലും മുന്നറിയിപ്പ്

മുംബൈ: അറബിക്കടലിൽ രൂപപ്പെട്ട ശക്തി ചുഴലിക്കാറ്റ് ആഞ്ഞടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മഹാരാഷ്ട്രയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഒക്റ്റോബർ നാലിനും ഏഴിനും ഇടയിൽ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുമെന്നും കരതൊടുമെന്നുമാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. വരും ദിവസങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മുംബൈ, താനെ, പാൽഘർ, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുർഗ് എന്നീ ജില്ലകളിലാണ് പ്രധാനമായും ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. തീരദേശ, ഉൾനാടൻ ജില്ലകളെ ഇത് …

ശക്തി ചുഴലിക്കാറ്റ്: മഹാരാഷ്ട്രയിലും ഗുജറാത്തിലും മുന്നറിയിപ്പ് Read More »

യുവാക്കളുടെ ഉന്നമനത്തിനായി വൻ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് മോദി

പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വൻ വികസന പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാഭ്യാസ, നൈപുണ്യ വികസനം, സംരഭകത്വം എന്നിവയ്ക്ക് ഉത്തേജകം നൽകുന്ന പദ്ധതികൾക്കാണ് തുടക്കം കുറിച്ചത്. യുവാക്കളുടെ ഉന്നമനമാണ് ലക്ഷ്യം വച്ചുള്ള പദ്ധതികൾക്കായി 62,000 കോടി രൂപ മാറ്റിവച്ചതായും പ്രധാന മന്ത്രി വ്യക്തമാക്കി. 200 ഐടിഐ ഹബ്ബുകളും 800 സ്പോക്ക് ഐടിഐകളും ഉൾപ്പെടുന്ന ഒരു ഹബ്-ആൻഡ്-സ്പോക്ക് മാതൃകയിൽ രാജ്യത്തുടനീളമുള്ള 1,000 സർക്കാർ ഐടിഐകളുടെ നവീകരണം ഈ പദ്ധതി ലക്ഷ്യമിടുന്നു. ബീഹാറിന് വേണ്ടി നവീകരിച്ച …

യുവാക്കളുടെ ഉന്നമനത്തിനായി വൻ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് മോദി Read More »

തിരുവോണം ബമ്പർ, ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: തിരുവോണം ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. ആറ്റിങ്ങൽ ഭഗവതി ഏജൻസി പാലക്കാട് വിറ്റ TH577825 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് 25 കോടി രൂപയുടെ ഒന്നാം സമ്മാനം. ഈ നമ്പറിലെ മറ്റു സീരീസകൾക്ക് സമാശ്വാസ സമ്മാനമായ 5 ലക്ഷം രൂപ വീതം ലഭിക്കും. TK 459300, TD 786709, TC 736078, TL 214600, TC 760274, TL 669675, TG 176733, TG 307775, TD 779299, TB 659893, TH 464700, TH 784272, …

തിരുവോണം ബമ്പർ, ഫലം പ്രഖ്യാപിച്ചു Read More »

ഉണ്ണികൃഷ്ണൻ പോറ്റി സ്വർണപ്പാളി ആന്ധ്രാ പ്രദേശിലെത്തിച്ചെന്ന് ദേവസ്വം വിജിലൻസ്

കോട്ടയം: ശബരിമലയിലെ ദ്വാരപാലക ശിൽപത്തിൻറെ സ്വർണപ്പാളി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി ആന്ധ്രാ പ്രദേശിലെ പെന്തൂർത്തി ക്ഷേത്രത്തിലെത്തിച്ചെന്ന് ദേവസ്വം വിജിലൻസ്. സ്വർണപ്പാളി എത്തിച്ചതിൻറെ പേരിൽ പണപ്പിരിവ് നടന്നതായും സംശയമുണ്ട്. ഇക്കാര‍്യം സ്ഥിരീകരിക്കാനായി ആന്ധ്രയിലുള്ള ഭക്തരെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിക്കാനാണ് വിജിലൻസിൻറെ തീരുമാനം. പെന്തുർത്തിയിലെ അയ്യപ്പ ക്ഷേത്രം ഉത്തര ആന്ധ്ര ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്. ക്ഷേത്രത്തിന് പേര് നൽകിയത് ഉണ്ണികൃഷ്ണൻ പോറ്റിയാണെന്നാണ് സൂചന. അതേസമയം, ദേവസ്വം ബോർഡ് നൽകിയത് ചെമ്പുപാളികളാണെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി പറയുന്നത്. ദേവസ്വം മഹസറിൽ ഇക്കാര‍്യം …

ഉണ്ണികൃഷ്ണൻ പോറ്റി സ്വർണപ്പാളി ആന്ധ്രാ പ്രദേശിലെത്തിച്ചെന്ന് ദേവസ്വം വിജിലൻസ് Read More »

വാഹനക്കടത്ത് കേസ് അന്വേഷിക്കുന്നതിനായി റോയൽ ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിലേക്ക്

ന‍്യൂഡൽഹി: ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത് അന്വേഷിക്കുന്നതിനായി റോയൽ ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിലെത്തുന്നു. അടുത്താഴ്ചയോടെ സംഘം കൊച്ചിയിലെത്തുമെന്നാണ് വിവരം. കേരളത്തിലെ കസ്റ്റംസിൽ നിന്നും അനധികൃതമായി കടത്തിയ വാഹനങ്ങളുടെ വിവരങ്ങൾ തേടും. നേരത്തെ വാഹനക്കടത്തുമായി ബന്ധപ്പെട്ട് ഭൂട്ടാൻ ട്രാൻസ്പോർട് അഥോറിറ്റിയും കസ്റ്റംസും പ്രതികരിച്ചിരുന്നു. ഇന്ത‍്യയിലേക്കെത്തിച്ച വാഹനങ്ങൾ അനധികൃതമായിട്ടാണ് കടത്തിയതെന്ന് ട്രാൻസ്പോർട്ട് അഥോറിറ്റി വ‍്യക്തമാക്കിയിരുന്നു.

സോനം വാങ്ങ്ചുക്കിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി‌

ന‍്യൂഡൽഹി: ലഡാക്ക് സംഘർഷത്തെത്തുടർന്ന് അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തകനും ആക്റ്റിവിസ്റ്റുമായ സോനം വാങ്ചുക്കിനെ മോചിപ്പിക്കണമെന്നാവശ‍്യപ്പെട്ട് ഭാര‍്യ ഗീതാഞ്ജലി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. രാജ‍്യസുരക്ഷ നിയമപ്രകാരമായിരുന്നു സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തിരുന്നത്. കലാപത്തിന് ജനങ്ങളെ പ്രേരിപ്പിച്ച കുറ്റമാണ് അദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്. ലഡാക്കിന് സംസ്ഥാന പദവി വേണമെന്നും ഇന്ത‍്യൻ ഭരണഘടനയുടെ ആറാം ഷെഡ‍്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ‍്യപ്പെട്ടായിരുന്നു സമരക്കാർ തെരുവിലിറങ്ങിയത്. സംഘർഷത്തിൽ നാലു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

മഹാരാഷ്ട്രയിൽ 24 മണിക്കൂറും കടകളും സ്ഥാപനങ്ങളും തുറന്നിരിക്കാൻ അനുമതി

മുംബൈ: മഹാരാഷ്ട്രയിൽ കടകളും സ്ഥാപനങ്ങളും 24 മണിക്കൂറും തുറന്നിരിക്കാൻ സർക്കാർ അനുമതി നൽകി. ഇതുസംബന്ധിച്ച സർക്കുലർ ബുധനാഴ്ച സംസ്ഥാന തൊഴിൽവകുപ്പ് പുറത്തിറക്കി. മദ്യവിൽപ്പനശാലകൾ, ബാറുകൾ, ഹുക്കപാർലറുകൾ തുടങ്ങിയവ ഒഴികെ, കടകൾ, റസ്റ്ററൻറുകൾ, മാളുകൾ, തിയേറ്ററുകൾ എന്നിവയ്ക്ക് ഈ ഉത്തരവ് ബാധകമായിരിക്കും. കടകൾക്കും സ്ഥാപനങ്ങൾക്കും 24 മണിക്കൂർ പ്രവർത്തിക്കാൻ അനുമതി നൽകുന്നവ്യവസ്ഥ നിലവിലുണ്ടെങ്കിലും അത് നഗരസഭകൾ നടപ്പിലാക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ വ്യക്തതവരുത്തിയാണ് സർക്കാർ പുതിയ സർക്കുലർ പുറപ്പെടുവിച്ചിട്ടുള്ളതെന്ന് സംസ്ഥാന തൊഴിൽവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഐ.എസ് കുന്ദൻ പറഞ്ഞു. പൊലീസോ തദ്ദേശ …

മഹാരാഷ്ട്രയിൽ 24 മണിക്കൂറും കടകളും സ്ഥാപനങ്ങളും തുറന്നിരിക്കാൻ അനുമതി Read More »

ഇന്ത‍്യ സന്ദർശിക്കാനൊരുങ്ങി താലിബാൻ വിദേശകാര‍്യ മന്ത്രി ഖാൻ മുത്തഖി

കാബൂൾ: ഇന്ത‍്യ സന്ദർശിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാൻ വിദേശകാര‍്യ മന്ത്രി ഖാൻ മുത്തഖി. ഒക്റ്റോബർ 10 മുതൽ അദ്ദേഹം ഇന്ത‍്യ സന്ദർശിച്ചേക്കുമെന്നാണ് വിവരം. എന്നാൽ ഇക്കാര‍്യത്തിൽ ഔദ‍്യോഗിക സ്ഥിരീകരണമില്ല. താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്ത ശേഷമുള്ള ആദ‍്യ സന്ദർശനമായിരിക്കും ഇത്. കഴിഞ്ഞ മാസം ഖാൻ മുത്തഖി ന‍്യൂഡൽഹി സന്ദർശിക്കാനൊരുങ്ങിയെങ്കിലും ഐക‍്യരാഷ്ട്രസഭാ സുരക്ഷാ സമിതി ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം മൂലം യാത്രാ വിലക്ക് നേരിടുന്നതിനാൽ യാത്ര റദ്ദാക്കുകയായിരുന്നു.

ലൈംഗികാതിക്രമ കേസിൽ ചൈതന‍്യാനന്ദ സരസ്വതിയുടെ സഹായികളായ സ്ത്രീകളെ അറസ്റ്റ് ചെയ്തു

ന‍്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ പിടിയിലായ സ്വാമി ചൈതന‍്യാനന്ദ സരസ്വതിയുടെ സഹായികൾ അറസ്റ്റിൽ. സ്ത്രീകളായ മൂന്നു പേരെയാണ് അന്വേഷണ സംഘം പിടികൂടിയത്. വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് ഇന്ത‍്യൻ മാനേജ്മെൻറിലെ ജീവനക്കാരാണ് മൂവരും. തെളിവ് നശിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, പ്രേരണ തുടങ്ങിയ കുറ്റകൃത‍്യങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചൈതന‍്യാനന്ദയുടെ ആശ്രമത്തിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. സെക്സ് ടോയ്സും അശ്ലീല സീഡികളും പിടിച്ചെടുത്തിരുന്നു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ അമെരിക്കൻ പ്രസിഡൻ്റ് എന്നിവരോടൊപ്പമുള്ള വ‍്യാജ ചിത്രങ്ങളും പിടിച്ചെടുത്തു.