VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Author name: vbc news

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ ബാനർ

പത്തനംതിട്ട: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരേ വിമർശനവുമായി പ്രതിഷേധ ബാനർ. പത്തനംതിട്ട വെട്ടപ്രം കരയോഗ കെട്ടിടത്തിന് മുന്നിലാണ് പ്രതിഷേധ ബാനർ ഉയർന്നത്. സുകുമാരൻ നായർ കട്ടപ്പ എന്നാണ് ബാനറിലെ പരിഹാസം. അയ്യപ്പ ഭക്തരെ പിന്നിൽ നിന്നും കുത്തുന്ന സുകുമാരൻ നായർ സമുദായത്തിന് നാണക്കേടാണന്നും ബാനറിൽ പരാമർശിക്കുന്നു. ബുധനാഴ്ച പിണറായി സർക്കാരിനെ അനുകൂലിച്ച് നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ് സമുദായത്തിൽ നിന്നു തന്നെ പ്രതിഷേധം ഉയർന്നിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തത് സംബന്ധിച്ചാണ് സുകുമാരൻ നായർ നിലപാട് വ്യക്തമാക്കിയത്. …

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ ബാനർ Read More »

തിരുവനന്തപുരത്ത് അങ്കണവാടി ടീച്ചർ രണ്ട് വയസുള്ള പെൺകുഞ്ഞിൻ്റെ മുഖത്തടിച്ചെന്നു പരാതി

തിരുവനന്തപുരം: അങ്കണവാടി ടീച്ചർ രണ്ട് വയസുള്ള പെൺകുഞ്ഞിൻ്റെ മുഖത്തടിച്ചതായി പരാതി. മൊട്ടമൂട് പറമ്പുക്കോണത്തെ അങ്കണവാടി ടീച്ചർ പുഷ്പലതയാണ് കുഞ്ഞിനെ മർദിച്ചത്. ബുധനാഴ്ച രാത്രി കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെ കുഞ്ഞ് നിർത്താതെ കരഞ്ഞു. അമ്മ കാര്യം തിരക്കിയപ്പോഴാണ് അധ്യാപിക അടിച്ചതാണെന്ന് കുഞ്ഞ് പറഞ്ഞത്. കുഞ്ഞിൻറെ മുഖത്ത് കൈ വിരൽ പാടുകളുണ്ട്. തുടർന്ന് ചികിത്സയ്ക്കായി തൈക്കാട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതർ തന്നെയാണ് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരെ അറിയിച്ചത്. അധ്യാപികയോടു വിശദീകരണം തേടിയെങ്കിലും, താൻ അടിച്ചില്ലെന്ന വാദത്തിൽ …

തിരുവനന്തപുരത്ത് അങ്കണവാടി ടീച്ചർ രണ്ട് വയസുള്ള പെൺകുഞ്ഞിൻ്റെ മുഖത്തടിച്ചെന്നു പരാതി Read More »

അഗ്നി പ്രൈം മിസൈലിൻറെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി

ന്യൂഡൽഹി: ഇന്ത്യ അഗ്നി പ്രൈം മിസൈലിൻറെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ആദ്യമായാണ് റെയ്ൽ അടിസ്ഥാനത്തിനുള്ള മൊബൈൽ ലോഞ്ചർ സിസ്റ്റം വഴി ഇന്ത്യ വിക്ഷേപണം നടത്തുന്നത്. 2000 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയുന്ന രീതിയിലാണ് അഗ്നി പ്രൈം രൂപകൽപ്പന ചെയ്തിട്ടുള്ളത്. റെയ്ൽ ശൃംഖലയിലൂടെ എളുപ്പത്തിൽ നീങ്ങാനും കുറഞ്ഞ സമയം കൊണ്ട് വിക്ഷേപിക്കാനും സാധിക്കുന്ന സംവിധാനമാണിതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ്. ഡിആർഡിഒയും സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡും സൈന്യവും ചേർന്നാണ് ഈ പരീക്ഷണം പൂർത്തിയാക്കുന്നത്. ഇതിലൂടെ ഇന്ത്യ റെയ്ൽ …

അഗ്നി പ്രൈം മിസൈലിൻറെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി Read More »

എഗ്രിമെൻ്റ് പ്രകാരമുള്ള വാക്ക് കോൺഗ്രസ് പാലിച്ചെന്ന് എൻ.എം വിജയൻ്റെ കുടുംബം

കൽപ്പറ്റ: ആത്മഹത്യ ചെയ്ത വ‍യനാട് ഡിസിസി പ്രസിഡൻറ് എൻ.എം വിജയൻറെ വീടിൻറെ ആധാരം ബാങ്ക് കുടുംബത്തിന് കൈമാറി. കുടിശികയായ 63 ലക്ഷം രൂപ ബുധനാഴ്ച ബത്തേരി അർബൻബാങ്കിൽ കോൺഗ്രസ് അടച്ചതോടെയാണ് ബാങ്കിൻറെ നടപടി. സെപ്റ്റംബർ 30നകം ബാധ്യത അടച്ച് തീർത്തില്ലെങ്കിൽ ഒക്‌ടോബർ 2 മുതൽ സത്യാഗ്രഹമിരിക്കുമെന്ന് വിജയൻറെ കുടുംബം കോൺഗ്രസിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെയാണ് 24 ന് തന്നെ മുഴുവൻ തുകയും കോൺഗ്രസ് അടച്ച് തീർത്തത്. എഗ്രിമെൻറ് പ്രകാരമുള്ള വാക്ക് കോൺഗ്രസ് പാലിച്ചെന്ന് വിജയൻറെ മരുമകൾ പത്മജ …

എഗ്രിമെൻ്റ് പ്രകാരമുള്ള വാക്ക് കോൺഗ്രസ് പാലിച്ചെന്ന് എൻ.എം വിജയൻ്റെ കുടുംബം Read More »

ആയുർവേദത്തെ ലോകം മുഴുവൻ അംഗീകരിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: ആരോഗ്യസംരക്ഷണത്തിലും രോഗപ്രതിരോധത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചികിത്സാരീതിയായ ആയുർവേദത്തെ ലോകം മുഴുവൻ അംഗീകരിച്ചുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പാറേമാവ് ആയുർവേദ ആശുപത്രിയിലെ അസ്ഥി-സന്ധിരോഗ വിഭാഗത്തിനായുള്ള പ്രത്യേക ക്ലിനിക്കിൻ്റെയും നവീകരിച്ച നേത്രചികിത്സാ വിഭാഗത്തിൻ്റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ പത്താമത് ദേശീയ ആയുർവേദ ദിനാഘോഷ പരിപാടികളുടെയും പ്രമേഹരോഗികൾക്കായുള്ള സ്പെഷ്യാലിറ്റി ഡയബറ്റിക്ക് ക്ലിനിക്കിന്റെയും ഉദ്ഘാടനം നിർവഹിച്ചു. ജില്ലാപഞ്ചായത്ത് ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ജി. സത്യൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ദിനാഘോഷത്തോടനുബന്ധിച്ച് ഒരാഴ്ച …

ആയുർവേദത്തെ ലോകം മുഴുവൻ അംഗീകരിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ Read More »

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. വടക്കൻ ഒഡിഷ, വടക്കു- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഗംഗ തട പശ്ചിമ ബംഗാളിനും, മുകളിലായി ന്യൂനമർദം സ്ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദം ദുർബലമായേക്കും. വ്യാപക മഴയോടെ കാലവർഷ കാലം അവസാനിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മോദി – ട്രംപ് കൂടിക്കാഴ്ച ഉടൻ

വാഷിങ്ങ്ടൺ: ഇന്ത്യ-യുഎസ് ചർച്ചകൾ ഏതാനും ആഴ്ചകൾക്കുള്ളിൽ ഫലം കാണുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡൻറ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച യഥാസമയം നടക്കുമെന്നും സൂചന നൽകി യുഎസ്. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ അടുത്ത ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിയുടെ തീയതി നിശ്ചയിക്കുന്നതിനുള്ള ചർച്ചകളും പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിക്കുന്നു. കശ്മീർ വിഷയത്തിൽ അമെരിക്ക മധ്യസഥത ആഗ്രഹിക്കുന്നില്ല. ഇന്ത്യയും അമെരിക്കയും തമ്മിലുള്ള റഷ്യൻ എണ്ണ വാങ്ങൽ സംബന്ധിച്ച ചർച്ചകൾ പോസിറ്റീവായി പുരോഗമിക്കുന്നുണ്ടെന്നും വരും ആഴ്ചകളിൽ ഒരു പരിഹാരം പ്രതീക്ഷിക്കുന്നുണ്ടെന്നും …

മോദി – ട്രംപ് കൂടിക്കാഴ്ച ഉടൻ Read More »

സി.പി.ഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരും

ന്യൂഡൽഹി: ഡി രാജ സിപിഐ ജനറൽ സെക്രട്ടറിയായി തുടരും. പ്രായപരിധിയിൽ ഇളവ് നൽകാൻ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചതോടെയാണ് രാജ തന്നെ സ്ഥാനത്ത് തുടരുന്നത്. ഇളവ് നൽകാനുള്ള എക്‌സിക്യൂട്ടിവ് തീരുമാനം ദേശീയ കൗൺസിലിൽ വ്യാഴാഴ്ച ചർച്ച ചെയ്യും. അന്തിമ തീരുമാനം ദേശീയ കൗൺസിലിൻറേതായിരിക്കും. ഡി.രാജയ്ക്ക് മാത്രം പ്രായപരിധിയിൽ ഇളവെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അറിയിച്ചത്. സിപിഐയുടെ പുതിയ നേതൃത്വത്തെ വ്യാഴാഴ്ച തെരഞ്ഞെടുക്കാനിരിക്കെ, എഴുപത്തിയാറുകാരനായ ഡി. രാജയ്ക്ക് ഇളവു നൽകാൻ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. 75 വയസ് എന്ന പ്രായപരിധി …

സി.പി.ഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരും Read More »

പാലിയേക്കര ടോൾ വിലക്ക് തുടരുമെന്ന് ഹൈക്കോടതി

കൊച്ചി: പാലിയേക്കര ടോൾ വിലക്ക് തുടരും. ടോൾ പിരിവ് പുനരാരംഭിക്കുന്നത് സംബന്ധിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിലക്ക് നീട്ടിയത്. മുരിങ്ങൂർ സർവീസ് റോഡ് തകർന്ന സംഭവത്തിൽ ജില്ലാ കലക്റ്റർ‌ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതുപോലെ കൂടുതൽ റോഡുകൾ തകരാൻ സാധ്യതയുണ്ടെന്നും റിപ്പോർ‌ട്ടിൽ പരാമർശമുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ കോടതി ടോൾ വിലക്ക് തുടരട്ടെ എന്ന് അറിയിക്കുകയായിരുന്നു. ഹർജി 30 ന് കോടതി വീണ്ടും പരിഗണിക്കും. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ കഴിഞ്ഞ ഒരു മാസമായി പാലിയേക്കരയിൽ ടോൾ വിലക്ക് തുടരുകയാണ്. …

പാലിയേക്കര ടോൾ വിലക്ക് തുടരുമെന്ന് ഹൈക്കോടതി Read More »

ടൂർ കോയും തൊടുപുഴ മർച്ചൻ്റ് അസോസിയേഷനും സംയുക്തമായി 27ന് ഉപ്പുകുന്ന് ഹിൽ സ്റ്റേഷനിൽ ടൂറിസം ദിനം ആഘോഷിക്കും

തൊടുപുഴ: ട്രാവൻകൂർ കൊച്ചിൻ ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡും(ടൂർ കോ) തൊടുപുഴ മർച്ചൻ്റ് അസോസിയേഷനും സംയുക്തമായി സെപ്റ്റംബർ 27ന് അന്താരാഷ്ട്ര ടൂറിസം ദിനം ആഘോഷിക്കുന്നു. ടൂറിസവും സുസ്‌തിര പരിവർത്തനവും എന്ന ഈ വർഷത്തെ സന്ദേശം ഉൾക്കൊണ്ട് അന്താരാഷ്ട്ര ടൂറിസം ദിനം വിപുലമായ പരിപാടികളോടെയാണ് ഉപ്പുകുന്ന് ഹിൽ സ്റ്റേഷനിൽ വച്ച് ആഘോഷിക്കുന്നത്. തൊടുപുഴ മങ്ങാട്ടുകവലയിൽ നിന്ന് ആരംഭിക്കുന്ന ടൂറിസ്റ്റുകളുടെ ഗ്രൂപ്പ് യാത്ര ഉച്ച കഴിഞ് 2.30ന് തൊടുപുഴ ഡി.വൈ.എസ്.പി സാബു പി കെ ഫ്ലാഗ്‌ഓഫ് ചെയ്യും. മർച്ചൻ്റ് അസോസിയേഷൻ …

ടൂർ കോയും തൊടുപുഴ മർച്ചൻ്റ് അസോസിയേഷനും സംയുക്തമായി 27ന് ഉപ്പുകുന്ന് ഹിൽ സ്റ്റേഷനിൽ ടൂറിസം ദിനം ആഘോഷിക്കും Read More »