ജിദ്ദ – കോഴിക്കോട് വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിങ്ങ്
കൊച്ചി: ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനം നെടുമ്പാശേരിയിൽ അടിയന്തര ലാൻഡിങ്ങ് നടത്തി. വിമാനത്തിൻറെ രണ്ട് ടയറുകളും പൊട്ടിയതാണ് അടിയന്തര നടപടിക്ക് കാരണം. വ്യാഴാഴ്ച രാവിലെ 9.05 നാണ് ജിദ്ദയിൽ നിന്നുള്ള എയർഇന്ത്യ വിമാനം നെടുമ്പാശേരിയിലിറക്കിയത്. 160 യാത്രക്കാരും ജീവനക്കാരുമായി യാത്രയാരംഭിച്ച വിമാനമാണ്. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. യാത്രക്കാരും ജീവനക്കാരുമടക്കം എല്ലാവരും സുരക്ഷിതരാണ്.








