VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Author name: vbc news

രാഹുലിൻ്റെ അനുയായികളുടെ ഫോൺ പിടിച്ചെടുത്തു

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന കേസിൽ ക്രൈംബ്രാഞ്ചിൻറെ വ്യാപക പരിശോധന. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പ്രവർത്തകരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. രാഹുലിൻറെ അനുയായികളുടെ ഫോൺ പിടിച്ചെടുത്തു. തിരുവനന്തപുരത്തു നിന്നെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അടൂരും ഏലംകുളത്തുമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. സംഘടാന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രേഖകളും പിടിച്ചെടുത്തതായാണ് വിവരം. ലോക്കൽ പൊലീസിൻറെ സഹായത്തോടെയായിരുന്നു പരിശോധന. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ഇലക്ഷൻ കമ്മിഷൻറെ പേരിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചുവെന്നാണ് കേസ്. …

രാഹുലിൻ്റെ അനുയായികളുടെ ഫോൺ പിടിച്ചെടുത്തു Read More »

വരാന്തയിലെ ഗ്രില്ലിൽ നിന്ന് ഷോക്കേറ്റു; കണ്ണൂരിൽ അഞ്ച് വയസ്സുള്ള കുട്ടി മരിച്ചു

കണ്ണൂർ: മട്ടന്നൂർ കോളാരിയിൽ അഞ്ച് വയസ്സുള്ള കുട്ടി ഷോക്കേറ്റു മരിച്ചു. കൊളാരി സ്വദേശി ഉസ്മാൻറെ മകൻ മുഹിയുദ്ദീനാണ് മരിച്ചത്. വീട്ടു വരാന്തയിലെ ഗ്രില്ലിൽ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിൽ നിന്നാണ് ഷോക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. മൃതദേഹം തലശേരി ജില്ലാ ആശുപത്രിയിൽ. നടപടികൾക്ക് ശേഷം വീട്ടുകാർക്ക് വിട്ട് നൽകും.

പാലക്കാട് കോൺ​ഗ്രസ്സ് എ ഗ്രൂപ്പിൻ്റെ രഹസ്യ യോഗം ചേർന്നു

പാലക്കാട്: ലൈംഗികാരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മണ്ഡലത്തിൽ സജീവമാക്കാൻ ഷാഫി പറമ്പിലിൻറെ നീക്കം. പാലക്കാട് ഷാഫിയുടെ നേതൃത്വത്തിൽ കോൺ​ഗ്രസ്സ് എ ഗ്രൂപ്പ് യോഗം ചേർന്നതായി റിപ്പോർട്ട്. കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻറെ വീട്ടിലായിരുന്നു യോഗം. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് വീണ്ടും എങ്ങനെ എത്തിക്കുമെന്നായിരുന്നു യോ​ഗത്തിലെ ചർച്ചാ വിഷയമെന്നാണ് വിവരം. വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ഗ്രൂപ്പിൻറെ നീക്കം. മണ്ഡലത്തിൽ നിന്ന് ഏറെ നാൾ വിട്ടുനിന്നാൽ പ്രതിസന്ധിയുണ്ടാവുമെന്ന് യോഗം വിലയിരുത്തി. വ്യാഴാഴ്ച …

പാലക്കാട് കോൺ​ഗ്രസ്സ് എ ഗ്രൂപ്പിൻ്റെ രഹസ്യ യോഗം ചേർന്നു Read More »

മഞ്ചാടി കലോത്സവം സമാപിച്ചു

ഇടുക്കി: കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന മഞ്ചാടി വർണ്ണത്തുമ്പി ബാല കലോത്സവം സമാപിച്ചു. കാമാക്ഷി ഗ്രാമപഞ്ചായത്തിലെ 30 അംഗൻവാടികളിൽ നിന്നും പങ്കെടുത്ത 600 ലേറെ കുരുന്നുകളാണ് കലോത്സവത്തിൽ മാറ്റുരച്ചത്. 30 അങ്കണവാടികളിലെ കുട്ടികൾക്ക് പുറമേ അംഗനവാടികളിൽ രൂപം കൊടുത്തിട്ടുള്ള 30 ബാലസഭകൾ,39 ടീനേജ് ക്ലബ്ബുകൾ എന്നിവയിൽ നിന്നുള്ള കുട്ടികളും കലോത്സവത്തിൽ പങ്കാളികളായി. ഫ്രീ സ്കൂൾ,ബാലസഭ, ടീനേജ് എന്നീ മൂന്ന് സെക്ഷനുകൾ ആയി ട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. തങ്കമണി പാരിഷ്ഹാൾ,എൽ പി സ്കൂൾ, എന്നിവിടങ്ങളിൽ തയ്യാറാക്കിയ 4 സ്റ്റേജുകളിലായിട്ടാണ് മത്സരങ്ങൾ …

മഞ്ചാടി കലോത്സവം സമാപിച്ചു Read More »

നുഴഞ്ഞുകയറ്റ ശ്രമം ന‌ത്തിയ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനർ: ഗുരെസ് സെക്‌ടറിൽ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന. നുഴഞ്ഞുകയറ്റശ്രമമുണ്ടാവുമെന്ന രഹസ്യാന്വേഷണ വിവരത്തിൻറെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ പൊലീസും ഇന്ത്യൻ സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. ഗുരേസ് സെക്ടറിൽ സംശയാസ്പദമായ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടതോടെ സൈനികർ തീവ്രവാദികളെ വെല്ലുവിളിക്കുകയായിരുന്നു. വെടിവയ്പ്പ് നടത്തിയതോടെ ഏറ്റുമുട്ടലുണ്ടായെന്നും അതിൽ 2 ഭീകരരെ വധിച്ചുവെന്നും സൈന്യം അറിയിച്ചു.