VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Author name: vbc news

ഹിമാചലിൽ ബസിന് മുകളിലേക്ക് മലയിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു

ബിലാസ്പുർ: ഹിമാചൽപ്രദേശിലെ ബിലാസ്പുരിൽ ബസിനു മുകളിലേക്ക് മലയിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ഹരിയാന‍യിലെ റോഹ്താക്കിൽ നിന്ന് ഘുമാർവിനിലേക്ക് പോയിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. 30 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബസിലേക്ക് ഒരു മല പൂർണമായും ഇടിഞ്ഞു വീഴുകയായിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. മണ്ണിനടിയിൽ പെട്ട യാത്രക്കാർ രക്ഷപെടാനുള്ള സാധ്യത വളരെ കുറവാണെന്ന് പൊലീസുകാർ പറയുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന …

ഹിമാചലിൽ ബസിന് മുകളിലേക്ക് മലയിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു Read More »

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം

തിരുവനന്തപുരം: ആറ്റിങ്ങലിൽ അമ്പത്തേഴ് വയസ്സുള്ളയാൾക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുമൺ സ്വദേശിയായ 57 കാരൻ കാലിനു പരുക്കേറ്റ് ചികിത്സയ്ക്ക് എത്തിയതായിരുന്നു. എന്നാൽ പിന്നീട് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് രോഗബാധ ഉണ്ടായതെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല.

നവിമുംബൈ വിമാനത്താവളത്തിന്‍റെ ആദ്യഘട്ട ഉദ്ഘാടനം ഇന്ന്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം ബുധനാഴ്ച നവിമുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ ഏറെ നാളത്തെ മുംബൈക്കാരുടെ സ്വപ്‌നമാണ് സഫലമാകുന്നത്. ഉച്ചയ്ക്ക് 2.40ന് നവിമുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്ന അദ്ദേഹം ടെര്‍മിനല്‍ ഒന്ന് സന്ദര്‍ശിച്ചതിന് ശേഷമാകും പൊതുസമ്മേളനത്തിനായി എത്തുക. 19,647 കോടി രൂപ ചെലവില്‍ നിര്‍മിച്ച വിമാനത്താവളത്തിന് തറക്കല്ലിട്ടതും മോദിയാണ്. 2160 ഏക്കറിലായി നിര്‍മിച്ചിരിക്കുന്ന വിമാനത്താവളത്തിന്‍റെ ആദ്യ ഘട്ടമാണ് തുറക്കുന്നത്. ആദ്യം സര്‍വീസുകള്‍ക്ക് ഡിസംബര്‍ വരെ കാത്തിരിക്കണമെങ്കിലും നവിമുംബൈയുടെ വികസന മുന്നേറ്റത്തില്‍ നിര്‍ണായകമായ പദ്ധതിയാണ് നവിമുംബൈ വിമാനത്താവളം. …

നവിമുംബൈ വിമാനത്താവളത്തിന്‍റെ ആദ്യഘട്ട ഉദ്ഘാടനം ഇന്ന് Read More »

മയിലുകുഴിയിൽ പരുക്കുകളോടെ നിലയുറപ്പിച്ചിരുന്ന കാട്ടാനയെ വനം വകുപ്പ് മയക്കു വെടി വെച്ചു പിടികൂടി ചികിത്സ നൽകി വിട്ടയച്ചു

കാലടി: കാലടി റേഞ്ച് കണ്ണിമംഗലം സ്റ്റേഷൻ പരിധിയിൽ വരുന്ന കമ്പിപ്പടി ജനവാസമേഖലയോട് ചേർന്ന് കിടക്കുന്ന മയിലുകുഴിയിൽ പരുക്കുകളോടെ നിലയുറപ്പിച്ചിരുന്ന കാട്ടാനയെ വനം വകുപ്പ് മയക്കു വെടി വെച്ചു പിടികൂടി ചികിത്സ നൽകി വിട്ടയച്ചു. കഴിഞ്ഞ മാസം 19ന് അതിരപ്പള്ളി റേഞ്ചിനു കീഴിൽ പിൻ കാലിനു പരുക്കേറ്റ ഈ ആനയെ പിടികൂടി ചികിത്സ നൽകിയിരുന്നു. പിന്നീട് കാലടി റേഞ്ച് പരിധിയിലേക്ക് നീങ്ങിയ ഈ ആനയെ ദിവസവും മരുന്ന് നൽകി ചികിത്സ നൽകി വരുകയായിരുന്നു. എന്നാൽ പഴുപ്പ് കാലിൽ കെട്ടിക്കിടന്ന് …

മയിലുകുഴിയിൽ പരുക്കുകളോടെ നിലയുറപ്പിച്ചിരുന്ന കാട്ടാനയെ വനം വകുപ്പ് മയക്കു വെടി വെച്ചു പിടികൂടി ചികിത്സ നൽകി വിട്ടയച്ചു Read More »

വൃക്ക മാറ്റിവയ്ക്കുന്നതിനായി 20 കാരൻ സുമനസുകളുടെ സഹായം തേടുന്നു

ചെറുതോണി: ഇരു വൃക്കകളും തകരാറിലായ നിർധന യുവാവ് വൃക്ക മാറ്റിവയ്ക്കുന്നതിനായി സുമനസുകളുടെ സഹായം തേടുന്നു. ഇടുക്കി ജില്ലയിൽ കൊച്ചുകാമാക്ഷി ചോറ്റുകുന്നേൽ അഭിജിത് തങ്കച്ചനാണ്(20) സഹായം അഭ്യർത്ഥിക്കുന്നത്. വൃക്ക നല്കാൻ അമ്മ മിനി തയ്യാറായെങ്കിലും ശസ്ത്രക്രിയ നടത്തുന്നതിനുള്ള ചിലവ് നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിന് താങ്ങാവുന്നതല്ല. തുടർന്ന് ഇരട്ടയാർ പഞ്ചായത്ത് പ്രസിഡൻ്റ് ആനന്ദ് സുനിൽകുമാർ, കാമാക്ഷി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റെജി തോമസ് മുക്കാട്ട്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം ലാലച്ചൻ വെള്ളക്കട, കൊച്ചുകാമാക്ഷി സ്നേഹഗിരി ഇടവക വികാരി ഫാ. …

വൃക്ക മാറ്റിവയ്ക്കുന്നതിനായി 20 കാരൻ സുമനസുകളുടെ സഹായം തേടുന്നു Read More »

ദുൽക്കർ സൽമാൻ്റെ വീട്ടിലുൾപ്പടെ ഇ.ഡി റെയ്ഡ്

കൊച്ചി: വ്യാജരേഖകളുണ്ടാക്കി ആഢംബര വാഹനങ്ങൾ ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്കു കടത്തിയെന്ന കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്‌ട്രേറ്റ്(ഇ.ഡി) നടൻ ദുൽഖർ സൽമാൻറെ വീട്ടിൽ ഉൾപ്പടെ 17 ഇടങ്ങളിൽ റെയ്ഡ് നടത്തി. നേരത്തെ ഇതേ കേസിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇഡി റെയ്ഡ് നടത്തിയത്. മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിലും നടൻ അമിത് ചക്കാലയ്ക്കൽ, പൃഥ്വിരാജ് എന്നിവരുടെ വീട്ടിലും ദുൽക്കറിൻറെ മൂന്നു വീട്ടിലും ഇഡി റെയ്ഡ് നടത്തി. പ്രാഥമികാന്വേഷണത്തിൻറെ ഭാഗമായിട്ടാണ് ഇഡി കൊച്ചി യൂണിറ്റിലെ ഉദ‍്യോഗസ്ഥർ റെയ്ഡ് നടത്തിയത്.

വ്യോമതാവളം ഏറ്റെടുക്കാനുള്ള ട്രംപിൻറെ നീക്കത്തെ ഇന്ത്യ എതിർത്തു

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമത്താവളത്തിൻറെ നിയന്ത്രണം തിരിച്ചു പിടിക്കാനുള്ള യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ നീക്കത്തെ എതിർത്ത് ഇന്ത്യയും. ഇതോടെ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ചൈന, റഷ്യ എന്നിവയുമായി ഇന്ത്യ സഖ്യത്തിലേർപ്പെട്ടു. താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യ സന്ദർശനത്തിന് മുന്നോടിയാ‍യാണ് ഈ പ്രഖ്യാപനം വരുന്നത്. ഒരു മുതിർന്ന താലിബാൻ നയതന്ത്രജ്ഞൻറെ ചരിത്രപരമായ ആദ്യ സന്ദർശനമായാണിതിനെ കാണുന്നത്. അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ വ്യോമതാവളമായ ബഗ്രാം, താലിബാനെതിരെയുള്ള 20 വർഷത്തെ യുദ്ധത്തിൽ യുഎസ് പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു. അഫ്ഗാനിസ്ഥാൻ …

വ്യോമതാവളം ഏറ്റെടുക്കാനുള്ള ട്രംപിൻറെ നീക്കത്തെ ഇന്ത്യ എതിർത്തു Read More »

സ്വർണപ്പാളി വിവാദത്തിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം നിയമസഭയിൽ

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിൻറെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തെത്തുടർന്ന് ബുധനാഴ്ചയും നിയമസഭയിൽ പ്രതിഷേധം. മൂന്നാം ദിനമാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധം നടത്തുന്നത്. നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിക്കുകയും സ്പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്താനും ശ്രമിച്ചു. ഇതോടെ വാച്ച് ആൻഡ് വാർഡും പ്രതിപക്ഷാംഗങ്ങളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ദേവസ്വം മന്ത്രി വി.എൻ. വാസവൻ രാജി വയ്ക്കുന്നതു വരെയും ദേവസ്വം ബോർഡ് അംഗങ്ങളെ പുറത്താക്കുന്നതു വരെയും സഭാനടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ‍്യക്തമാക്കി.

കേരളം ഭരിക്കുന്നത് അധ്യാപക – അയ്യപ്പ ശാപം ഏറ്റുവാങ്ങിയവർ; കെ മുരളീധരൻ

തിരുവനന്തപുരം: അധ്യാപകശാപവും അയ്യപ്പശാപവും ഒരു പോലെ ഏറ്റുവാങ്ങിയ ആചാരാനുഷ്ഠാന ലംഘനത്തിന് കുടപിടിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമതി അംഗം കെ മുരളീധരൻ അഭിപ്രായപ്പെട്ടു. കേരളാ റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസ്(കെ.ആർ.റ്റി.സി)സംഘടിപ്പിച്ച ലോകാധ്യാപകദിനാചരണവും ഗുരുശ്രേഷ്ഠ, കർമ്മശ്രേഷ്ഠ, ആചാര്യശ്രീ പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പൻ്റെ സ്വർണ്ണം കട്ടവർ നടത്തിയ മഹാസംഗമത്തെ പിന്തുണച്ചവർക്കും അയ്യപ്പൻ്റെ കോപം ഏൽക്കേണ്ടിവരും. പേപ്പട്ടികടിച്ചാൽ ഒരാഴ്ച്ച കഴിഞ്ഞ് മരിക്കും, എന്നാൽ അവർക്ക് മരുന്ന് കുത്തിവെച്ചാൽ അന്നുതന്നെ മരിക്കുമെന്നതാണ് ഇന്നത്തെ ആരോഗ്യകേരളത്തിൻ്റെ …

കേരളം ഭരിക്കുന്നത് അധ്യാപക – അയ്യപ്പ ശാപം ഏറ്റുവാങ്ങിയവർ; കെ മുരളീധരൻ Read More »