VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Author name: vbc news

വ്യോമതാവളം ഏറ്റെടുക്കാനുള്ള ട്രംപിൻറെ നീക്കത്തെ ഇന്ത്യ എതിർത്തു

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമത്താവളത്തിൻറെ നിയന്ത്രണം തിരിച്ചു പിടിക്കാനുള്ള യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ നീക്കത്തെ എതിർത്ത് ഇന്ത്യയും. ഇതോടെ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ചൈന, റഷ്യ എന്നിവയുമായി ഇന്ത്യ സഖ്യത്തിലേർപ്പെട്ടു. താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യ സന്ദർശനത്തിന് മുന്നോടിയാ‍യാണ് ഈ പ്രഖ്യാപനം വരുന്നത്. ഒരു മുതിർന്ന താലിബാൻ നയതന്ത്രജ്ഞൻറെ ചരിത്രപരമായ ആദ്യ സന്ദർശനമായാണിതിനെ കാണുന്നത്. അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ വ്യോമതാവളമായ ബഗ്രാം, താലിബാനെതിരെയുള്ള 20 വർഷത്തെ യുദ്ധത്തിൽ യുഎസ് പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു. അഫ്ഗാനിസ്ഥാൻ …

വ്യോമതാവളം ഏറ്റെടുക്കാനുള്ള ട്രംപിൻറെ നീക്കത്തെ ഇന്ത്യ എതിർത്തു Read More »

സ്വർണപ്പാളി വിവാദത്തിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം നിയമസഭയിൽ

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിൻറെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തെത്തുടർന്ന് ബുധനാഴ്ചയും നിയമസഭയിൽ പ്രതിഷേധം. മൂന്നാം ദിനമാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധം നടത്തുന്നത്. നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിക്കുകയും സ്പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്താനും ശ്രമിച്ചു. ഇതോടെ വാച്ച് ആൻഡ് വാർഡും പ്രതിപക്ഷാംഗങ്ങളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ദേവസ്വം മന്ത്രി വി.എൻ. വാസവൻ രാജി വയ്ക്കുന്നതു വരെയും ദേവസ്വം ബോർഡ് അംഗങ്ങളെ പുറത്താക്കുന്നതു വരെയും സഭാനടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ‍്യക്തമാക്കി.

കേരളം ഭരിക്കുന്നത് അധ്യാപക – അയ്യപ്പ ശാപം ഏറ്റുവാങ്ങിയവർ; കെ മുരളീധരൻ

തിരുവനന്തപുരം: അധ്യാപകശാപവും അയ്യപ്പശാപവും ഒരു പോലെ ഏറ്റുവാങ്ങിയ ആചാരാനുഷ്ഠാന ലംഘനത്തിന് കുടപിടിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമതി അംഗം കെ മുരളീധരൻ അഭിപ്രായപ്പെട്ടു. കേരളാ റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസ്(കെ.ആർ.റ്റി.സി)സംഘടിപ്പിച്ച ലോകാധ്യാപകദിനാചരണവും ഗുരുശ്രേഷ്ഠ, കർമ്മശ്രേഷ്ഠ, ആചാര്യശ്രീ പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പൻ്റെ സ്വർണ്ണം കട്ടവർ നടത്തിയ മഹാസംഗമത്തെ പിന്തുണച്ചവർക്കും അയ്യപ്പൻ്റെ കോപം ഏൽക്കേണ്ടിവരും. പേപ്പട്ടികടിച്ചാൽ ഒരാഴ്ച്ച കഴിഞ്ഞ് മരിക്കും, എന്നാൽ അവർക്ക് മരുന്ന് കുത്തിവെച്ചാൽ അന്നുതന്നെ മരിക്കുമെന്നതാണ് ഇന്നത്തെ ആരോഗ്യകേരളത്തിൻ്റെ …

കേരളം ഭരിക്കുന്നത് അധ്യാപക – അയ്യപ്പ ശാപം ഏറ്റുവാങ്ങിയവർ; കെ മുരളീധരൻ Read More »

കരൂർ ദുരന്തത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സുപ്രീം കോടതിയെ സമീപിച്ചു

ന‍്യൂഡൽഹി: കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ‍്യപ്പെട്ട് ബിജെപി സുപ്രീം കോടതിയെ സമീപിച്ചു. ബിജെപി നേതാവ് ഉമാ ആനന്ദാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. നേരത്തെ സിബിഐ അന്വേഷണം വേണമെന്ന ആവശ‍്യപ്പെട്ടുള്ള ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഉമാ ആനന്ദ് അപ്പീൽ നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച അപ്പീൽ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ‍്യക്തമാക്കി. തമിഴക വെട്രി കഴകത്തിൻറെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരിച്ചത്. ദുരന്തം അന്വേഷിക്കാൻ മദ്രാസ് ഹൈക്കോടതി പ്രത‍്യേക അന്വേഷണ സംഘത്തെ …

കരൂർ ദുരന്തത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സുപ്രീം കോടതിയെ സമീപിച്ചു Read More »

പാക്കിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ ജാഫർ എക്സ്പ്രസ് പാളം തെറ്റി. സിന്ധ്-ബലൂചിസ്ഥാൻ അതിർത്തിായയ സൽത്താൻ കോട്ടയിലാണ് സംഭവം. ട്രെയനിൻറെ ആറ് കോച്ചുകൾ പാളം തെറ്റിയതിനെ തുടർന്ന് നിരവധി പേർ‌ക്ക് പരുക്കേറ്റു. ഐഇഡി സ്ഫോടനമാണ് ഉണ്ടായതെന്നാണ് സൂചന. റെയിൽവേ ട്രാക്കിൽ സ്ഥാപിച്ച സ്ഫോന വസ്തു ട്രെയിൻ എത്തിയതോടെ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അതേസമയം, സംഭവത്തിൻറെ ഉത്തരവാദിത്തം ബലൂച് റിപ്പബ്ലിക് ഗാർഡ് ഏറ്റെടുത്തിട്ടുണ്ട്. സ്ഫോടനത്തിൽ സൈനികർ‌ കൊല്ലപ്പെട്ടതായും നിരവധി സൈനികർക്ക് പരുക്കേറ്റതായും ഇവർ ആരോപിക്കുന്നു. എന്നാൽ …

പാക്കിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം Read More »

യു.എസിലെ ഇന്ത്യൻ വിദ്യാർത്ഥിയുടെ കൊലപാതകം; പ്രതി പിടിയിൽ

വാഷിങ്ങ്ടൺ: യു.എസിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. റിച്ചാർഡ് ഫ്ളോറെസ് എന്ന 23 കാരനാണ് പിടിയിലായത്. ഇയാളുടെ അടുത്ത് നിന്നു തോക്കു പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഒക്റ്റോബർ നാലിനാണ് ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോളെ കൊല്ലപ്പെടുന്നത്. രാത്രി ഈസ്റ്റ്ചേസ് പാർക്ക് വേയിലുളള ഫോർട്ട് വർത്ത് ഗ്യാസ സ്റ്റേഷനിലായിരുന്നു സംഭവം. ചന്ദ്രശേഖറിനെ വെടിവച്ച് കൊന്നതിന് ശേഷം പ്രതി റിച്ചാർഡ് മറ്റ് വാഹനങ്ങൾക്കു നേരെയും വെടിയുതിർത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

നേപ്പാളിൽ നിന്ന് ഇന്ത്യയിലെത്തി ഗുണ്ടാത്തലവനായ ആളെ വെടിവച്ച് കൊലപ്പെടുത്തി

ന്യൂഡൽഹി: നേപ്പാൾ സ്വദേശിയായ കുപ്രസിദ്ധ ഗുണ്ടാ തലവനെ ഏറ്റുമുട്ടലിൽ വധിച്ചു. രാത്രി ഏറെ വൈകി ഡൽഹി പൊലീസും ഗുരുഗ്രാം ക്രൈംബ്രാഞ്ചും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീം മഹാബഹാദൂർ ജോറയെ വെടിവച്ച് കൊന്നത്. ഗുരുഗ്രാം സെക്‌ടർ 43 ൽ ജോറയും കുട്ടാളികളുമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സംഘം പ്രദേശത്ത് തെരച്ചിൽ നടത്തിയത്. എന്നാൽ പൊലീസിനെ സാന്നിധ്യം തിരിച്ചറിഞ്ഞ ജോറ പൊലീസിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ ഏറ്റുമുട്ടലുണ്ടാവുകയും ഭീം മഹാബഹാദൂർ ജോറക്ക് വെടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ …

നേപ്പാളിൽ നിന്ന് ഇന്ത്യയിലെത്തി ഗുണ്ടാത്തലവനായ ആളെ വെടിവച്ച് കൊലപ്പെടുത്തി Read More »

കോതമംഗലം കോട്ടപ്പടിയിൽ 25 അടി താഴ്ചയും 10 അടി വെള്ളവും ഉള്ള കിണറിൽ വീണയാളെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി

കോതമംഗലം: കോട്ടപ്പടി ചീനിക്കുഴിയിൽ കിണറ്റിൽ വീണയാളെ കോതമംഗലം അഗ്നി രക്ഷസേന സാഹസികമായി രക്ഷപ്പെടുത്തി. പരുത്തുവയലിൽ എൽദോസ്(60) എന്നയാളാണ് കിണറിൽ വീണത്. ഉദ്ദേശം 25 അടി താഴ്ചയും 10 അടി വെള്ളവും ഉള്ള കിണറിൽ സേനാംഗങ്ങൾ ആയ ഒ.എ. ആബിദ്, സൽമാൻ ഖാൻ എന്നിവർ കിണറിൽ ഇറങ്ങി റോപ്പ് നെറ്റ് എന്നിവ ഉപയോഗിച്ച് മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ ആണ് രക്ഷാപ്രവർത്തനം നടത്തിയത്. ആളെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ സതീഷ് ജോസിൻറെ നേതൃത്വത്തിൽ എത്തിയ …

കോതമംഗലം കോട്ടപ്പടിയിൽ 25 അടി താഴ്ചയും 10 അടി വെള്ളവും ഉള്ള കിണറിൽ വീണയാളെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി Read More »

ഉണ്ണികൃഷ്ണൻ പോറ്റിയുമായി നേരിട്ട് ബന്ധമില്ലെന്ന് എൻ വാസു

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിൻറെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എൻ വാസു. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി തന്നെ ഒരു കാര‍്യത്തിനും സമീപിച്ചിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്നും അദ്ദേഹം വ‍്യക്തമാക്കി. സ്വർണപ്പാളി നൽകുന്ന സമയത്ത് താൻ തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ പ്രിസഡൻറായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.