VBC News 7/10/2025
VBC News
VBC News
തിരുവനന്തപുരം: അധ്യാപകശാപവും അയ്യപ്പശാപവും ഒരു പോലെ ഏറ്റുവാങ്ങിയ ആചാരാനുഷ്ഠാന ലംഘനത്തിന് കുടപിടിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമതി അംഗം കെ മുരളീധരൻ അഭിപ്രായപ്പെട്ടു. കേരളാ റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസ്(കെ.ആർ.റ്റി.സി)സംഘടിപ്പിച്ച ലോകാധ്യാപകദിനാചരണവും ഗുരുശ്രേഷ്ഠ, കർമ്മശ്രേഷ്ഠ, ആചാര്യശ്രീ പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പൻ്റെ സ്വർണ്ണം കട്ടവർ നടത്തിയ മഹാസംഗമത്തെ പിന്തുണച്ചവർക്കും അയ്യപ്പൻ്റെ കോപം ഏൽക്കേണ്ടിവരും. പേപ്പട്ടികടിച്ചാൽ ഒരാഴ്ച്ച കഴിഞ്ഞ് മരിക്കും, എന്നാൽ അവർക്ക് മരുന്ന് കുത്തിവെച്ചാൽ അന്നുതന്നെ മരിക്കുമെന്നതാണ് ഇന്നത്തെ ആരോഗ്യകേരളത്തിൻ്റെ …
കേരളം ഭരിക്കുന്നത് അധ്യാപക – അയ്യപ്പ ശാപം ഏറ്റുവാങ്ങിയവർ; കെ മുരളീധരൻ Read More »
ന്യൂഡൽഹി: കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ‍്യപ്പെട്ട് ബിജെപി സുപ്രീം കോടതിയെ സമീപിച്ചു. ബിജെപി നേതാവ് ഉമാ ആനന്ദാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. നേരത്തെ സിബിഐ അന്വേഷണം വേണമെന്ന ആവശ‍്യപ്പെട്ടുള്ള ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഉമാ ആനന്ദ് അപ്പീൽ നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച അപ്പീൽ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ‍്യക്തമാക്കി. തമിഴക വെട്രി കഴകത്തിൻറെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരിച്ചത്. ദുരന്തം അന്വേഷിക്കാൻ മദ്രാസ് ഹൈക്കോടതി പ്രത‍്യേക അന്വേഷണ സംഘത്തെ …
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ ജാഫർ എക്സ്പ്രസ് പാളം തെറ്റി. സിന്ധ്-ബലൂചിസ്ഥാൻ അതിർത്തിായയ സൽത്താൻ കോട്ടയിലാണ് സംഭവം. ട്രെയനിൻറെ ആറ് കോച്ചുകൾ പാളം തെറ്റിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്കേറ്റു. ഐഇഡി സ്ഫോടനമാണ് ഉണ്ടായതെന്നാണ് സൂചന. റെയിൽവേ ട്രാക്കിൽ സ്ഥാപിച്ച സ്ഫോന വസ്തു ട്രെയിൻ എത്തിയതോടെ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അതേസമയം, സംഭവത്തിൻറെ ഉത്തരവാദിത്തം ബലൂച് റിപ്പബ്ലിക് ഗാർഡ് ഏറ്റെടുത്തിട്ടുണ്ട്. സ്ഫോടനത്തിൽ സൈനികർ കൊല്ലപ്പെട്ടതായും നിരവധി സൈനികർക്ക് പരുക്കേറ്റതായും ഇവർ ആരോപിക്കുന്നു. എന്നാൽ …
വാഷിങ്ങ്ടൺ: യു.എസിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. റിച്ചാർഡ് ഫ്ളോറെസ് എന്ന 23 കാരനാണ് പിടിയിലായത്. ഇയാളുടെ അടുത്ത് നിന്നു തോക്കു പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഒക്റ്റോബർ നാലിനാണ് ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോളെ കൊല്ലപ്പെടുന്നത്. രാത്രി ഈസ്റ്റ്ചേസ് പാർക്ക് വേയിലുളള ഫോർട്ട് വർത്ത് ഗ്യാസ സ്റ്റേഷനിലായിരുന്നു സംഭവം. ചന്ദ്രശേഖറിനെ വെടിവച്ച് കൊന്നതിന് ശേഷം പ്രതി റിച്ചാർഡ് മറ്റ് വാഹനങ്ങൾക്കു നേരെയും വെടിയുതിർത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ന്യൂഡൽഹി: നേപ്പാൾ സ്വദേശിയായ കുപ്രസിദ്ധ ഗുണ്ടാ തലവനെ ഏറ്റുമുട്ടലിൽ വധിച്ചു. രാത്രി ഏറെ വൈകി ഡൽഹി പൊലീസും ഗുരുഗ്രാം ക്രൈംബ്രാഞ്ചും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീം മഹാബഹാദൂർ ജോറയെ വെടിവച്ച് കൊന്നത്. ഗുരുഗ്രാം സെക്‌ടർ 43 ൽ ജോറയും കുട്ടാളികളുമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സംഘം പ്രദേശത്ത് തെരച്ചിൽ നടത്തിയത്. എന്നാൽ പൊലീസിനെ സാന്നിധ്യം തിരിച്ചറിഞ്ഞ ജോറ പൊലീസിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ ഏറ്റുമുട്ടലുണ്ടാവുകയും ഭീം മഹാബഹാദൂർ ജോറക്ക് വെടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ …
നേപ്പാളിൽ നിന്ന് ഇന്ത്യയിലെത്തി ഗുണ്ടാത്തലവനായ ആളെ വെടിവച്ച് കൊലപ്പെടുത്തി Read More »
കോതമംഗലം: കോട്ടപ്പടി ചീനിക്കുഴിയിൽ കിണറ്റിൽ വീണയാളെ കോതമംഗലം അഗ്നി രക്ഷസേന സാഹസികമായി രക്ഷപ്പെടുത്തി. പരുത്തുവയലിൽ എൽദോസ്(60) എന്നയാളാണ് കിണറിൽ വീണത്. ഉദ്ദേശം 25 അടി താഴ്ചയും 10 അടി വെള്ളവും ഉള്ള കിണറിൽ സേനാംഗങ്ങൾ ആയ ഒ.എ. ആബിദ്, സൽമാൻ ഖാൻ എന്നിവർ കിണറിൽ ഇറങ്ങി റോപ്പ് നെറ്റ് എന്നിവ ഉപയോഗിച്ച് മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ ആണ് രക്ഷാപ്രവർത്തനം നടത്തിയത്. ആളെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ സതീഷ് ജോസിൻറെ നേതൃത്വത്തിൽ എത്തിയ …
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിൻറെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എൻ വാസു. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി തന്നെ ഒരു കാര‍്യത്തിനും സമീപിച്ചിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്നും അദ്ദേഹം വ‍്യക്തമാക്കി. സ്വർണപ്പാളി നൽകുന്ന സമയത്ത് താൻ തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ പ്രിസഡൻറായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: വ‍്യാജ മരുന്നുകളുടെ വിതരണത്തെ പറ്റി അന്വേഷിക്കണമെന്ന് ആവശ‍്യപ്പെട്ട് ദേശീയ മനുഷ‍്യാവകാശ കമ്മിഷൻ സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചു. രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ‍്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത‍്യയോട് വ‍്യാജ മരുന്നുകളുടെ വിതരണത്തെ പറ്റി അന്വേഷിക്കാൻ നിർദേശിക്കണമെന്നാണ് നോട്ടീസിലെ ആവശ‍്യം. സംസ്ഥാനങ്ങളിലുള്ള പ്രാദേശിക ലബോറട്ടറികളോട് മരുന്നുകളുടെ സാമ്പിളുകൾ പരിശോധിച്ച ശേഷം റിപ്പോർട്ട് നൽകാനും മനുഷ‍്യാവകാശ കമ്മിഷൻ ആവശ‍്യപ്പെട്ടിട്ടുണ്ട്. കഫ് സിറപ്പ് കഴിച്ച് രാജ‍്യത്ത് നിരവധി കുട്ടികൾ മരിച്ച സംഭവത്തിനു പിന്നാലെയാണ് മനുഷ‍്യാവകാശ …
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിൻറെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തെത്തുടർന്ന് നിയമസഭയിൽ പ്രതിഷേധം. ചോദ‍്യോത്തരവേള ആരംഭിച്ച സമയം തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു. വിഷയവുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതിയുടെ നിരീക്ഷണം ഞെട്ടിക്കുന്നതാണെന്നും ദേവസ്വം മന്ത്രി രാജി വയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ‍്യപ്പെട്ടു. എന്നാൽ ഹൈക്കോടതിയെ പോലും കണക്കിലെടുക്കാത്ത പ്രതിപക്ഷമാണിതെന്നായിരുന്നു വ‍്യവസായ മന്ത്രി പി രാജീവിൻറെ പ്രതികരണം. രാഷ്ട്രീയ കളിയുമായി വരരുതെന്ന് സുപ്രീം കോടതി പ്രതിപക്ഷത്തിനോട് പറഞ്ഞത് കഴിഞ്ഞ ദിവസമാണെന്ന് മന്ത്രി എം.ബി. രാജേഷും പറഞ്ഞു. ഇതേത്തുടർന്ന് …
സ്വർണപ്പാളി വിവാദത്തിൽ പ്രതിഷേധവുമായി നിയമസഭയിൽ പ്രതിപക്ഷം Read More »