VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

carnews

ഇന്നും നാളെയും സപ്ലൈകോയിൽ വെളിച്ചെണ്ണയ്ക്ക് സ്പെഷ്യൽ ഓഫർ

തിരുവനന്തപുരം: വെളിച്ചെണ്ണയ്ക്ക് സ്പെഷൽ ഓഫർ പ്രഖ്യാപിച്ച് സപ്ലൈകോ. ബുധൻ, വ്യാഴം ദിവസങ്ങളിൽ സപ്ലൈകോയുടെ വിൽപ്പനശാലകളിൽ നിന്ന് 1500 രൂപയ്ക്കോ അതിൽ അധികമോ സബ്സിഡി ഇതര ഉത്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഒരു ലിറ്റർ വെളിച്ചെണ്ണ 50 രൂപ വിലക്കുറവിൽ സ്പെഷ്യൽ ഓഫറായി ലഭിക്കും. ഒരു ലിറ്ററിന് 389 വിലയുള്ള വെളിച്ചെണ്ണയാണ് ഓഫർ വിലയ്ക്ക് ഈ ദിവസങ്ങളിൽ വിതരണം ചെയ്യുന്നതെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

കോഴിക്കോട് പെൺകുട്ടിയെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കും

കോഴിക്കോട്: പെൺകുട്ടിയെ വീടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പൊലീസ്. ആൺ സുഹൃത്തിൻ്റെ മാനസിക പീഡനത്തെ തുടർന്നാണ് ഫിസിയോ തെറാപ്പി വിദ്യാർഥിനി ആയിഷ റഷ(21) തിങ്കളാഴ്ച ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ആൺ സുഹൃത്ത് ബഷീറുദീനെ ചൊവ്വാഴ്ച നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബഷീറുദീനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിക്കെതിരേ കൂടുതൽ വകുപ്പുകൾ ചുമത്തണോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇംഗ്ലണ്ടിലെ കെന്റ് ശ്രീ ധർമശാസ്ത വിനായക ക്ഷേത്രത്തിൽ സെപ്റ്റംബർ അഞ്ചിന് ഒറ്റയപ്പം നിവേദ്യം വഴിപാട് നടത്തും

ലണ്ടൻ: ഇംഗ്ലണ്ടിലെ കെന്റ് ശ്രീ ധർമശാസ്ത വിനായക ക്ഷേത്രത്തിൽ സെപ്റ്റംബർ അഞ്ചാം തീയതി(1201 ചിങ്ങം 20) രാവിലെ എട്ടിന് ഒറ്റയപ്പം നിവേദ്യം വഴിപാട് നടത്തുന്നു. ക്ഷേത്രം തന്ത്രി സൂര്യകാലടി ബ്രഹ്‌മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടത്തിരിപ്പാടിന്റെ മുഖ്യകർമികത്വം വഹിക്കും. വഴിപാട് നടത്തുന്നതിനെ കുറിച്ചും മറ്റ് അന്വേഷണങ്ങൾക്കും ഈ നമ്പറുകളിൽ ബന്ധപ്പെടാം, ഫെൺ: 07838170203 , 07973151975, 07985245890.

ഗവർണറെ ഓണാഘോഷത്തിന് നേരിട്ട് ക്ഷണിക്കാൻ ഒരുങ്ങി സർക്കാർ

തിരുവനന്തപുരം: ഒണാഘോഷ ചടങ്ങുകൾക്ക് ഗവർണർ രാജേന്ദ്ര അർലേക്കറിനെ നേരിട്ട് ക്ഷണിക്കാൻ സർക്കാർ. ചൊവ്വാഴ്ച മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ, പി.എ മുഹമ്മദ് റിയാസ് എന്നിവർ ഗവർണറെ ക്ഷണിക്കാൻ വൈകിട്ട് നാലു മണിക്ക് രാജ് ഭവനിലെത്തും. സെപ്റ്റംബർ 9ന് നടക്കുന്ന ഓണം വാരാഘോഷ സമാപന ഘോഷയാത്ര ഗവർണർ ഫ്ലാഗ് ഓഫ് ചെയ്യും. ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 3 മുതൽ 9 വരെയാണ് സംഘടിപ്പിക്കുന്നത്. വാരാഘോഷത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ മൂന്നിന് വൈകിട്ട് 6 മണിക്ക് കനകക്കുന്ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി നിർവഹിക്കും.

ലോകം ഇന്ത്യയെ വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ലോകം ഇന്ത്യയെ വിശ്വസിക്കുന്നുവെന്നും സെമികണ്ടക്ടറുകളുടെ ഭാവി കെട്ടിപ്പടുക്കാൻ തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച നടന്ന സെമികോൺ കോൺഫറൻസ് 2025 ൽ സംസാരിക്കവെയാണ് മോദിയുടെ പ്രതികരണം. ആഗോള സെമികണ്ടക്ടർ ആവാസവ്യവസ്ഥയിൽ രാജ്യം പ്രധാന പങ്ക് വഹിക്കാൻ തയ്യാറാണെന്ന് മോദി പറഞ്ഞു. ഈ മേഖലയെ കൂടുതൽ ഉത്തേജിപ്പിക്കുന്നതിനായി സർക്കാർ അടുത്ത തലമുറ പരിഷ്കാരങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ നിർമിച്ച ഏറ്റവും ചെറിയ ചിപ്പ് പോലും ലോകത്തിലെ ഏറ്റവും വലിയ മാറ്റത്തിന് കാരണമാകും. എണ്ണ കറുത്ത …

ലോകം ഇന്ത്യയെ വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി Read More »

വി.സി നിയമനത്തിൽ നിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവർണർ സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡൽഹി: സർവകലാശാല വൈസ് ചാൻസലർ(വി.സി) നിയമന പ്രക്രിയയിൽ നിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര ആർലേക്കർ സുപ്രീം കോടതിയെ സമീപിച്ചു. സാങ്കേതിക സർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശയിലെയും വൈസ് ചാൻസിലർ നിയമന പ്രക്രിയകളിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കി, പൂർണാധികാരം ഗവർണർക്ക് നൽകണമെന്നാണ് രാജേന്ദ്ര ആർലേക്കറിൻറെ ആവശ്യം. നേരത്തെ കോടതി പുറപ്പെടുവിച്ച ഉത്തരവിൽ വൈസ് ചാൻസിലർ നിയമനത്തിനായി സെർച്ച് കമ്മിറ്റി തയാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്ക് കൈമാറണമെന്നായിരുന്നു. എന്നാൽ പട്ടിക മുഖ്യമന്ത്രിക്കല്ല തനിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് ഗവർണർ സുപ്രീം …

വി.സി നിയമനത്തിൽ നിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവർണർ സുപ്രീം കോടതിയെ സമീപിച്ചു Read More »

ഉത്തർപ്രദേശിൽ ഏഴ് വർഷം മുൻപ് കാണാതായ ഭർത്താവിനെ ഇൻസ്റ്റഗ്രാം റിലീൽ കണ്ടെത്തി യുവതി

ലഖ്നൗ: ഉത്തർപ്രദേശിൽ 7 വർഷം മുൻപ് കാണാതായ ഭർത്താവിനെ ഇൻസ്റ്റഗ്രാം റീലിലൂടെ കണ്ടെത്തി ഭാര്യ. പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. ബബ്ലു എന്ന ജിതേന്ദ്ര കുമാറിനെ 2018 മുതലാണ് കണാതായത്. ഉത്തർപ്രദേശിലെ ഹർദോയിലാണ് സംഭവം. 2017 ൽ ആയിരുന്നു ഷീലു എന്ന യുവതിയുമായി ജിതേന്ദ്രക കുമാറിൻറെ വിവാഹം. ശേഷമുള്ള ഒരു വർഷത്തിനുള്ളിൽ തന്നെ വിവാഹ ബന്ധം വഷളായി. സ്ത്രീധനത്തിൻറെ പേരിൽ ഷീലുവിനെ മർദിക്കുകയും വീട്ടിൽ നിന്നും ഇറക്കി വിടുകയും ചെയ്തിരുന്നു. തുടർന്ന് യുവതി പൊലീസിൽ പരാതി …

ഉത്തർപ്രദേശിൽ ഏഴ് വർഷം മുൻപ് കാണാതായ ഭർത്താവിനെ ഇൻസ്റ്റഗ്രാം റിലീൽ കണ്ടെത്തി യുവതി Read More »

ന്യൂഡൽഹിയിൽ ബലാത്സംഗ പരാതി പിൻവലിക്കാൻ അഭിഭാഷകയെ ഭീഷണിപ്പെടുത്തിയ ജില്ലാ ജഡ്ജിമാർക്കെതിരെ നടപടി

ന്യൂഡൽഹി: ബലാത്സംഗ പരാതി പിൻവലിക്കാൻ അഭിഭാഷകയെ ഭീഷണിപ്പെടുത്തിയ കേസിൽ ജില്ലാ ജഡ്ജിമാർക്കെതിരേ ഡൽഹി ഹൈക്കോടതിയുടെ നടപടി. ഡൽഹി സാകേത് കോടതിയിലെ ജഡ്ജി സഞ്ജീവ് കുമാർ സിങിനെ സസ്പെൻഡ് ചെയ്യുകയും മറ്റൊരു ജഡ്ജി അനിൽകുമാറിനെതിരേ അച്ചടക്ക നടപടിക്കും ഹൈക്കോടതി ശുപാർശ ചെയ്തു. ഒരു അഭിഭാഷകനെതിരേ അഭിഭാഷക നൽകിയ പരാതി പിൻവലിക്കാൻ ഈ 2 ജഡ്ജിമാരും സമ്മർദം ചെലുത്തിയെന്നും 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നുമാണ് അഭിഭാഷകയുടെ പരാതി. പരാതി ലഭിച്ചയുടനെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിൻറെ നിർദേശപ്രകാരം വിജിലൻസ് …

ന്യൂഡൽഹിയിൽ ബലാത്സംഗ പരാതി പിൻവലിക്കാൻ അഭിഭാഷകയെ ഭീഷണിപ്പെടുത്തിയ ജില്ലാ ജഡ്ജിമാർക്കെതിരെ നടപടി Read More »

പ്രധാനമന്ത്രി – പുടിൻ കൂടിക്കാഴ്ച ഇന്ന്

ടിയാൻജിൻ: റഷ‍്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചക്കോടിയിൽ പങ്കെടുക്കുന്നതിനു വേണ്ടി ശനിയാഴ്ചയോടെ പ്രധാനമന്ത്രി ചൈനയിലെത്തിയിരുന്നു. പുടിനുമായി ഉഭ‍യകക്ഷി ചർ‌ച്ച നടത്തിയ ശേഷം മോദി ഇന്ത‍്യ‍യിലേക്ക് മടങ്ങിയേക്കും. ഇന്ത‍്യൻ ഉത്പന്നങ്ങൾക്കു മേൽ 25% തീരുവയും റഷ‍്യൻ എണ്ണ വാങ്ങിയതിന് അധികമായി 25% തീരുവയും ചുമത്തിയ സാഹചര‍്യത്തിലാണ് മോദിയും പുടിനും തമ്മിൽ കൂടിക്കാഴ്ച നടക്കുക.

കേരളത്തിൽ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ‍്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ‍്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വരുംമണിക്കൂറുകളിൽ കണ്ണൂർ, കാസർഗോഡ്, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടത്തരം മഴയ്ക്കും മറ്റുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ‍്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ പ്രവചനം. അതേസമയം, ബുധനാഴ്ചയും വ‍്യാഴാഴ്ചയും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ‍്യാപിച്ചിട്ടുണ്ട്.