VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Scrolling News

മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം

ചെറുതോണി: കൊച്ചി ധനുഷ്കോടി ദേശീയപാത 85ലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള വനമേഖലയിലെ റോഡിൻറെ നവീകരണ പ്രവർത്തനങ്ങൾ മുടങ്ങിയിട്ടും സർക്കാർ വേണ്ട വിധം ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് ദേവികുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി റോഷി അഗസ്റ്റിന്റെ ചെറുതോണി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. സെൻട്രൽ ജംഗ്ഷനിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകരെ മന്ത്രിയുടെ ഓഫീസിന് 100 മീറ്റർ മുൻപ് പോലീസ് തടഞ്ഞു. പ്രവർത്തകരും പോലീസുമായി നേരിയ സംഘർഷം ഉണ്ടായി. എന്നാൽ സംഘർഷത്തിൽ ആർക്കും പരിക്കില്ല. …

മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം Read More »

പാതി വില തട്ടിപ്പിൽ നിയോഗിച്ച ക്രൈംബ്രാഞ്ച് സ്പെഷ്യൽ ടീമിനെ പിരിച്ചു വിടുന്ന സർക്കാർ നിലപാട് ഖേദകരം; സി.പി മാത്യു കുറ്റപ്പെടുത്തി

തൊടുപുഴ: പാതി വില തട്ടിപ്പിൽ നിയോഗിച്ച ക്രൈംബ്രാഞ്ച് സ്പെഷ്യൽ ടീമിനെ പിരിച്ചു വിടുന്ന സർക്കാർ നിലപാട് ഖേദകരമാണെന്ന് ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യു കുറ്റപ്പെടുത്തി. ഇരുന്നൂറ്റി നാൽപ്പത്തിയൊന്ന് കോടി രൂപയുടെ തട്ടിപ്പ് നടക്കുകയും മുപ്പത്തിയൊന്നായിരം ആളുകളുടെ പണം പിടുങ്ങുകയും ചെയ്ത ഈ കുറ്റവാളിയ്ക്ക് സർക്കാർ ഒത്താശ ചെയ്യുന്നതിന് തുല്യമാണ് അന്വേക്ഷണ സംഘത്തെ പിരിച്ചുവിടുന്നത്. സാധാരണക്കാരിൽ സാധാരണക്കാരായ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ കെട്ടുതാലി പണയപ്പെടുത്തി നൽകിയ പണം തട്ടിച്ച പ്രതി പ്രധാനമന്ത്രിയുടെ ഓഫീസിൽ വരെ കയറിയിറങ്ങിയെന്നത് അത്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു. …

പാതി വില തട്ടിപ്പിൽ നിയോഗിച്ച ക്രൈംബ്രാഞ്ച് സ്പെഷ്യൽ ടീമിനെ പിരിച്ചു വിടുന്ന സർക്കാർ നിലപാട് ഖേദകരം; സി.പി മാത്യു കുറ്റപ്പെടുത്തി Read More »

സി.എച്ച്.ആർ ഭൂമിയിൽ നിന്ന് മരം കടത്തി; വിവരം വനം വകുപ്പിനെ അറിയിച്ചെന്ന് പറഞ്ഞ് യുവാവിന് ആക്രമണം

ഇടുക്കി: മരം വെട്ടി കടത്തിയത് വനം വകുപ്പിനെ അറിയിച്ചു എന്ന് ആരോപിച്ച് ഇടുക്കിയിൽ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചതായി പരാതി. ശാന്തൻപാറ പേതൊട്ടി സ്വദേശിയായ വാഴേപറമ്പിൽ വിനീഷിനാണ് മർദ്ദനം ഏറ്റത്. ഇയാൾ നെടുംകണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പേതൊട്ടിയിലെ കൃഷിയിടത്തിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനം തടഞ്ഞു നിർത്തി ഒരു സംഘം ആളുകൾ മർദിയ്ക്കുകയായിരുന്നു. വാഹനത്തിൽ നിന്നും പിടിച്ചിറക്കി കമ്പി വടിയും കാപ്പി വടിയും ഉപയോഗിച്ച് മർദ്ധിച്ചു. മേഖലയിലെ സി എച്ച് ആർ ഭൂമിയിൽ …

സി.എച്ച്.ആർ ഭൂമിയിൽ നിന്ന് മരം കടത്തി; വിവരം വനം വകുപ്പിനെ അറിയിച്ചെന്ന് പറഞ്ഞ് യുവാവിന് ആക്രമണം Read More »

ഇടുക്കി നെടുങ്കണ്ടത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ആർക്കും പരിക്കില്ല

ഇടുക്കി: നെടുങ്കണ്ടം പച്ചടിയില്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട് കുഴിയിലേക്ക് മറിഞ്ഞ ലോറി സമീപത്തെ മരത്തില്‍ തട്ടി നിൽക്കുകയായിരുന്നു. ആര്‍ക്കും പരിക്ക് ഇല്ല. പച്ചടി പള്ളിക്ക് സമീപമാണ് അപകടം ന‌ടന്നത്. പച്ചടിവഴി ചിന്നാറിലേക്ക് ജലജീവന്‍ മിഷന്റെ കാസ്റ്റ് അയേണ്‍ പൈപ്പ് കയറ്റി വരുന്നതിനിടയിലായിരുന്നു സംഭവം. വെസ്റ്റ് ബംഗാള്‍ രജിസ്‌ട്രേഷനുള്ള ലോറിയാണ് ഇത്. അപകടത്തിന് ശേഷം ലോറിയില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ ഇതുവഴി വന്ന മറ്റൊരു വണ്ടിയില്‍ കയറി പോവുകയായിരുന്നു.

വാഹനങ്ങളുടെ റി ടെസ്റ്റ് ഫീസ് വർദ്ധനവിനെതിരെ നടത്തുന്ന വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി

രാജാക്കാട്: വാഹനങ്ങളുടെ റി ടെസ്റ്റ് ഫീസ് വർദ്ധനവിനെതിരെ അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക് ഷോപ്പ്സ് കേരള ഇടുക്കി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ എട്ടിന് ഇടുക്കി ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ നിന്നും കളക്ട്രറേറ്റിലേക്ക് നടത്തുന്ന മാർച്ചിൻ്റെയും പ്രതിഷേധ ധർണയുടെയും വിളംബരമറിയിച്ച് സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.എസ് മീരാണ്ണൻ്റെ നേതൃത്വത്തിൽ മൂന്നാറിൽ നിന്നും ആരംഭിച്ച് രാജാക്കാട്ട് എത്തിയ വാഹന പ്രചരണ ജാഥയ്ക്ക് രാജാക്കാട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജാഥ ക്യാപ്ടൻ വി.എസ് മീരാണ്ണൻ, വൈസ് ക്യാപ്ടൻമാരായ വിനോദ് …

വാഹനങ്ങളുടെ റി ടെസ്റ്റ് ഫീസ് വർദ്ധനവിനെതിരെ നടത്തുന്ന വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി Read More »

യു.ഡി.എഫിൻ്റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ സദസ്സും പ്രകടനവും നടത്തി

രാജാക്കാട്: ഇടതുപക്ഷത്തിൻ്റെ ഭൂമി പതിവ് ചട്ടഭേദഗതി തട്ടിപ്പിൽ,സർക്കാർ തെറ്റിന് ജനങ്ങൾ ശിക്ഷിക്കപ്പെടണമോ എന്ന ചോദ്യവുമായി യുഡിഎഫ് രാജാക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജാക്കാട് ടൗണിൽ പ്രതിഷേധ പ്രകടനവും ജനകീയ പ്രതിഷേധ സദസും സംഘടിപ്പിച്ചു.യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം നിർവ്വഹിച്ചു.യുഡിഎഫ് മണ്ഡലം ചെയർമാൻ സിബി കൊച്ചുവള്ളാട്ട് അദ്ധ്യക്ഷത വഹിച്ചു.കൺവീനർ ജോഷി കന്യാക്കുഴി സ്വാഗതവും കെ.കെ രാജൻ നന്ദിയും അർപ്പിച്ചു.യുഡിഎഫ് നേതാക്കളായ ആർ.ബാലൻപിള്ള,എം.ജെ കുര്യൻ,ജമാൽ ഇടശ്ശേരിക്കുടി,ജോസ് ചിറ്റടി,കെ.എസ് ശിവൻ, എം.പി ജോസ്,ബെന്നി തുണ്ടത്തിൽ,ഷാജി അമ്പാട്ട്, ഒ.എസ് ജോസഫ്,ബെന്നി …

യു.ഡി.എഫിൻ്റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ സദസ്സും പ്രകടനവും നടത്തി Read More »

ഏഷ്യാ കപ്പിൽ വിജയം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിക്കാതിരുന്ന രാഹുൽ ഗാന്ധി പാക് സൈനിക മേധാവിയുടെ സുഹൃത്തെന്ന് ആരോപണം

ന്യൂഡൽഹി: ഏഷ്യാ കപ്പ് ക്രിക്കറ്റ് വിജയികളായ ഇന്ത്യൻ ടീമിനെ പ്രതിപക്ഷ നേതാവ് ‌രാഹുൽ ഗാന്ധി അഭിനന്ദിച്ചില്ലെന്ന ആരോപണവുമായി ബിജെപി. പാക് സൈനിക മേധാവി അസിം മുനീറിൻറെ സുഹൃത്താണ് രാഹുലെന്നും ഇന്ത്യയുടെ ദേശീയ താത്പര്യങ്ങൾക്ക് എതിരാണ് കോൺഗ്രസെന്നും ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. രാഹുൽ ഗാന്ധി ഇതു വരെയും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ചിട്ടില്ലെന്നുള്ളതാണ് ഒരു കാര്യം. മറ്റൊന്ന് പാക്കിസ്ഥാനെതിരേ ഇന്ത്യ സ്പോർട്സ്മാൻ സ്പിരിറ്റ് കാണിക്കണമെന്നാണ് കോൺഗ്രസ് ിപ്പോഴും ആവശ്യപ്പെടുന്നത്. കോൺഗ്രസ് എന്തിനാണ് എപ്പോഴും പാക്കിസ്ഥാനെ …

ഏഷ്യാ കപ്പിൽ വിജയം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിക്കാതിരുന്ന രാഹുൽ ഗാന്ധി പാക് സൈനിക മേധാവിയുടെ സുഹൃത്തെന്ന് ആരോപണം Read More »

കർണാടക ഹൈക്കോടതി വിധിക്കെതിരേ അപ്പീൽ നൽകാൻ മസ്ക്

ബാം​ഗ്ലൂർ: സഹ്യോഗ് പോർട്ടലിനെതിരായ ഹർജി കർണാടക ഹൈക്കോടതി തള്ളിയതിനു പിന്നാലെ അപ്പീൽ നൽകുമെന്ന് ഇലോൺ മസ്‌ക് എക്‌സിൽ കുറിച്ചു. സമൂഹ മാധ്യമത്തിലെ ഉള്ളടക്കം നിയന്ത്രിക്കാൻ ആഭ്യന്തര മന്ത്രാലയത്തിൻറെ കീഴിൽ പ്രവർത്തനം ആരംഭിച്ച പോർട്ടലാണ് സഹ്യോഗ്. ഇത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയാണ് ഹൈക്കോടതി മസ്കിൻറെ ഹർജി തള്ളിയത്. സഹ്യോഗ് പോർട്ടൽ പൊതുജനനന്മയ്ക്കുള്ള ഒരു ഉപകരണമാണെന്നും പൗരന്മാർക്കും സോഷ്യൽ മീഡിയ ഇടനിലക്കാർക്കും ഇടയിലുള്ള സഹകരണത്തിൻറെ ഒരു ദീപസ്തംഭമായി നിലകൊള്ളുന്നു എന്നും കർണാടക ഹൈക്കോടതി വിധിയിൽ പരാമർശിച്ചിരുന്നു. ഇതിലൂടെ രാജ്യത്ത് …

കർണാടക ഹൈക്കോടതി വിധിക്കെതിരേ അപ്പീൽ നൽകാൻ മസ്ക് Read More »

സോനം വാങ്ചുക്കിൻ്റെ അറസ്റ്റ് ജനാധിപത‍്യവിരുദ്ധമെന്ന് കുടുംബം പ്രതികരിച്ചു

ന‍്യൂഡൽഹി: സോനം വാങ്ചുക്കിൻ്റെ അറസ്റ്റിൽ നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബം. അറസ്റ്റ് അന‍്യായമാണെന്നും അറസ്റ്റ് ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നുമാണ് അദ്ദേഹത്തിൻറെ ഭാര‍്യയായ ഗീതാഞ്ജലി അഗ്മോ പറയുന്നത്. ജയിലിൽ പോയി വാങ്ചുക്കിനെ കാണാൻ പോലും അനുമതി ലഭിച്ചില്ലെന്നും ജനാധ‍ിപത‍്യവിരുദ്ധമാണ് അറസ്റ്റ് എന്നും ഗീതാഞ്ജലി പറഞ്ഞു. വാങ്ചുക്കിനെ ഉടനെ വിട്ടയക്കണമെന്നും അവർ മാധ‍്യമങ്ങളോട് വ‍്യക്തമാക്കി. ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ടായിരുന്നു പരിസ്ഥിതി പ്രവർത്തകനും ആക്റ്റിവിസ്റ്റുമായ സോനം വാങ്ചുക്ക് അറസ്റ്റിലായത്. അതേസമയം, ലഡാക്ക് സംഘർഷത്തിൽ നാലു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. …

സോനം വാങ്ചുക്കിൻ്റെ അറസ്റ്റ് ജനാധിപത‍്യവിരുദ്ധമെന്ന് കുടുംബം പ്രതികരിച്ചു Read More »

പാക് അധിനിവേശ കശ്മീരിൽ പ്രതിഷേധം

ഇസ്ലാമാബാദ്: പാക് അധിനിവേശ കശ്മീർ സമീപകാലത്തെ ഏറ്റവും വലിയ പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുകയാണ്. അവാമി ആക്ഷൻ കമ്മിറ്റി(എ.എ.സി) തിങ്കളാഴ്ച മേഖലയിലുടനീളം വ്യാപകമായ പ്രതിഷേധ പ്രകടനങ്ങൾ ആരംഭിച്ചു. അനിശ്ചിതകാലത്തേക്ക് പണിമുടക്കിന് ആഹ്വാനം ചെയ്യുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്തതോടെ പ്രദേശത്ത് സുരക്ഷാ സേന നിയന്ത്രണങ്ങൾ ശക്തമാക്കി. അർധരാത്രി തന്നെ ഇൻറർനെറ്റ് വിച്ഛേദിക്കുകയും ചെയ്തു. സമീപ മാസങ്ങളിൽ പ്രചാരം നേടിയ ഒരു സിവിൽ സൊസൈറ്റി സഖ്യമായ അവാമി ആക്ഷൻ കമ്മിറ്റി (എഎസി) , പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പാർശ്വവൽക്കരണവും സാമ്പത്തിക അവഗണനയും ചൂണ്ടിക്കാട്ടി ആയിരക്കണക്കിന് …

പാക് അധിനിവേശ കശ്മീരിൽ പ്രതിഷേധം Read More »