ബാലവേല നിരോധന നിയമം: ജില്ലയിൽ കർശന നപടികൾ
ഇടുക്കി: ജില്ലയിൽ ബാലവേല നിരോധന നിയമപ്രകാരം കർശനമായ പരിശോധനകളും ബോധവൽകരണ പ്രവർത്തനങ്ങളും നടപ്പിലാക്കി വരുന്നുണ്ടെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. 2024 മുതൽ ഇതുവരെ അസിസ്റ്റന്റ് ലേബർ ഓഫീസർമാർ വിവിധ തൊഴിലിടങ്ങളിലും പ്ലാന്റേഷൻ ഇൻസ്‌പെക്ടർമാർ വിവിധ പ്ലാന്റേഷനുകളിലും 580 പരിശോധനകൾ നടത്തിയിട്ടുണ്ട്. കൂടാതെ വനിതാ ശിശു വികസന വകുപ്പ്, പൊലീസ്, ചൈൽഡ്‌ലൈൻ എന്നിവരുടെ സഹകരണത്തോടെ 49 സംയുക്ത പരിശോധനകൾ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബസ് സ്റ്റാൻഡുകൾ, എസ്റ്റേറ്റുകൾ, ഫാക്ടറികൾ തുടങ്ങിയ ഇടങ്ങളിലും നടത്തി. നിലവിൽ ജില്ലയിൽ 5 അസിസ്റ്റന്റ് …