ആരോപണങ്ങളിൽ വിമർശനവുമായി ഷാഫി പറമ്പിൽ
തിരുവനന്തപുരം: ആരോപണങ്ങളിൽ രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ എംപി. അധിക്ഷേപ രാഷ്ട്രീയമാണോ സിപിഎമ്മിൻറെ 2026ലെ തെരഞ്ഞെടുപ്പ് തന്ത്രമെന്ന് ഷാഫി പറമ്പിൽ ചോദിച്ചു. പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിൻറെ ആരോപണങ്ങളോടാണ് ഷാഫിയുടെ പ്രതികരണം. അധിക്ഷേപ രാഷ്ട്രീയം മുറുകെ പിടിച്ചാണ് സിപിഎ മുന്നോട്ടു പോവുന്നത്. സിപിഎമ്മിൻറെ രാഷ്ട്രീയം ഇതാണ്. ഒരു ജില്ലാ സെക്രട്ടറിയെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുക എന്നതാണ് സിപിഎം തെരഞ്ഞെടുപ്പിന് വേണ്ടി ഒരുക്കി വച്ചിരിക്കുന്ന മാനിഫെസ്റ്റോ. ഇതിന് സിപിഎം നേതൃത്വം മറുപടി പറയണം. മറ്റൊന്നും പറഞ്ഞ് ജനങ്ങൾക്ക് മുന്നിൽ …