ടൂർ കോയും തൊടുപുഴ മർച്ചൻ്റ് അസോസിയേഷനും സംയുക്തമായി 27ന് ഉപ്പുകുന്ന് ഹിൽ സ്റ്റേഷനിൽ ടൂറിസം ദിനം ആഘോഷിക്കും
തൊടുപുഴ: ട്രാവൻകൂർ കൊച്ചിൻ ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡും(ടൂർ കോ) തൊടുപുഴ മർച്ചൻ്റ് അസോസിയേഷനും സംയുക്തമായി സെപ്റ്റംബർ 27ന് അന്താരാഷ്ട്ര ടൂറിസം ദിനം ആഘോഷിക്കുന്നു. ടൂറിസവും സുസ്‌തിര പരിവർത്തനവും എന്ന ഈ വർഷത്തെ സന്ദേശം ഉൾക്കൊണ്ട് അന്താരാഷ്ട്ര ടൂറിസം ദിനം വിപുലമായ പരിപാടികളോടെയാണ് ഉപ്പുകുന്ന് ഹിൽ സ്റ്റേഷനിൽ വച്ച് ആഘോഷിക്കുന്നത്. തൊടുപുഴ മങ്ങാട്ടുകവലയിൽ നിന്ന് ആരംഭിക്കുന്ന ടൂറിസ്റ്റുകളുടെ ഗ്രൂപ്പ് യാത്ര ഉച്ച കഴിഞ് 2.30ന് തൊടുപുഴ ഡി.വൈ.എസ്.പി സാബു പി കെ ഫ്ലാഗ്‌ഓഫ് ചെയ്യും. മർച്ചൻ്റ് അസോസിയേഷൻ …