ലോകഹൃദയാരോഗ്യ ദിനം; ലയൺസ് ക്ലബ്ബ് ഓഫ് തൊടുപുഴയും സെൻ്റ് മേരീസ് ഹോസ്പിറ്റലും ചേർന്ന് വാക്കത്തോൺ സംഘടിപ്പിക്കും
തൊടുപുഴ: ലോകഹൃദയാരോഗ്യത്തിന്റെ ഭാഗമായി ലയൺസ് ക്ലബ്ബ് ഓഫ് തൊടുപുഴയും സെൻ്റ് മേരീസ് ഹോസ്പിറ്റലും ചേർന്ന് സെപ്റ്റംബർ 29ന് രാവിലെ ആറ് മണിക്ക് വാക്കത്തോൺ സംഘടിപ്പിക്കും. ഡീൻ കുര്യാക്കോസ് എം.പി വാക്കത്തോൺ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർമാൻ കെ ദീപക്, ഡി.വൈ.എസ്പി പി.കെ സാബു ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. സെൻ്റ് മേരീസ് ഹോസ്പിറ്റലിൽ നിന്ന് രാവിലെ 6.30ന് ആരംഭിക്കുന്ന വാക്കത്തോൺ ഗാന്ധി സ്ക്വയർ, സിവിൽ സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ, കാഞ്ഞിരമറ്റം ജംഗ്ഷൻ, മൂപ്പിൽകടവ് പാലം, കെ.എസ്.ആർ.റ്റി.സി ജംഗ്ഷൻ വഴി …









