തൊടുപുഴ: മൈഭാരത് ഇടുക്കിയും സോക്കർ സ്കൂൾ തൊടുപുഴയും ആക്ടിമെഡ് ഹെൽത്ത് കെയറും സംയുക്തമായി ദേശിയ കായിക ദിന മിനി മാരത്തൊൺ സംഘടിപ്പിച്ചു. ആലപ്പുഴ അഡിഷണൽ എസ്.പിയും മുൻ കായിക താരവുമായ ജിൽസൺ മാത്യു കൊലനിയിൽ ഫ്ലാഗ് ഓഫ് ചെയ്തു. മാരത്തോൺ വേങ്ങലൂർ സോക്കർ സ്കൂളിലെത്തിയ ശേഷം നടന്ന സമാപന സമ്മേളനം മുൻ ഇന്ത്യൻ പരിശീലകനും ദ്രോണചര്യ അവാർഡ് ജെതാവുമായ പി.റ്റി ഔസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മൈഭാരത് ജില്ലാ ഓഫീസർ സച്ചിൻ, പി.എ സലിംകുട്ടി, അജീഷ് റ്റി അലക്സ്, നിഷാ കെ ജോയ്, ജോഷി മാത്യൂ, അനന്ദു ജോസഫ്, കെ.എം അഭിജിത് എന്നിവർ സംസാരിച്ചു. ധ്യാൻ ചന്തിന്റെ ഓർമക്കായ്
സംഘടിപ്പിച്ച മിനി മാരതോണിൽ കോതമംഗലം എം.എ കോളേജിലെ ആർ.എസ് മനോജ് ഒന്നാം സ്ഥാനവും തൃശൂർ സെന്റ് തോമസ് കോളേജിലെ പ്രണവ് എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

രാജകുമാരി സെന്റ് മേരീസ് സെൻട്രൽ സ്കൂളിലെ ക്രിസ്സ്‌റ്റോ സിജു മൂന്നാം സ്ഥാനവും നേടി. മെഡൽ ജേതാക്കൾക്ക് മുൻ ഇന്ത്യൻ ടീം പരിശീലകനും ദ്രോണാചാര്യ അവാർഡ് ജേതാവുമായ റ്റി.പി ഔസഫ് മേഡലും ക്യാഷ് അവാർഡും നൽകി.
ഇന്ത്യക്ക് തുടർച്ചയായി മൂന്ന് തവണ ഒളിമ്പിക്സ് ഹോക്കിയിൽ സ്വർണ്ണ മെഡൽ നേടിതന്ന ടീമുകളിലെ സുപ്രധാനകളിക്കാരനായിരുന്നു ധ്യാൻചന്ദ്. ഹോക്കി കളിയിലെ ഒരു മാന്ത്രികനായാണ് ഹോക്കി പ്രേമികൾ അദ്ദേഹത്തെ കാണുന്നത്. ധ്യാൻ ചന്ദ് യുഗം ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണ കാലഘട്ടമായി കണക്കാക്കപെടുന്നു. കൂലിപ്പട്ടാളക്കാരനായി ബ്രിട്ടീഷ് പട്ടാളത്തിൽ ജോലി തുടങ്ങിയ അദ്ദേഹത്തിന് ഇന്ത്യൻ സർക്കാർ സ്വാതന്ത്ര്യാനന്തരം പട്ടാളത്തിൽ മേജർ പദവി നൽകുകയും 1956ൽ പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്തു.