VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഗവർണറെ ഓണാഘോഷത്തിന് നേരിട്ട് ക്ഷണിക്കാൻ ഒരുങ്ങി സർക്കാർ

തിരുവനന്തപുരം: ഒണാഘോഷ ചടങ്ങുകൾക്ക് ഗവർണർ രാജേന്ദ്ര അർലേക്കറിനെ നേരിട്ട് ക്ഷണിക്കാൻ സർക്കാർ. ചൊവ്വാഴ്ച മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ, പി.എ മുഹമ്മദ് റിയാസ് എന്നിവർ ഗവർണറെ ക്ഷണിക്കാൻ വൈകിട്ട് നാലു മണിക്ക് രാജ് ഭവനിലെത്തും. സെപ്റ്റംബർ 9ന് നടക്കുന്ന ഓണം വാരാഘോഷ സമാപന ഘോഷയാത്ര ഗവർണർ ഫ്ലാഗ് ഓഫ് ചെയ്യും. ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 3 മുതൽ 9 വരെയാണ് സംഘടിപ്പിക്കുന്നത്. വാരാഘോഷത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ മൂന്നിന് വൈകിട്ട് 6 മണിക്ക് കനകക്കുന്ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി നിർവഹിക്കും.

Leave a Comment

Your email address will not be published. Required fields are marked *