തൊടുപുഴ: ജപ്പാനിലെ ഒകിനാവ ദ്വീപ് നിവാസികളുടെ ആയുര്‍ദൈര്‍ഘ്യം കൂടുവാനുള്ള കാരണമാണ് ഇകിഗായ് ജീവിത രീതി. തൊടുപുഴ കരിമണ്ണൂരിൽ ആരംഭിക്കുന്ന ഏബേൽസ് ഗാർഡൻ പിന്തുടരുന്നതും ഇകിഗായ് ജീവിത രീതിയാണ്.

എട്ട് ഏക്കറിൽ രണ്ട് റൂമുള്ള തൊണ്ണൂറ്റിയാറ് വില്ലകളും ക്ലബ് ഹൗസും പൂന്തോട്ടവും ഉൾപ്പടെ എല്ലാവിധ സൗകര്യങ്ങളും റിട്ടയർമെന്റ് ഹോമിൽ ഒരുക്കും. പ്രധാനമായും വിദേശത്ത് നിന്ന് തിരികെ നാട്ടിൽ എത്തുന്നവർക്ക് വേണ്ടിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഷോ ഹൗസിന്റെ ഉദ്ഘാടനം ശനിയാഴ്ച്ച(24/01/2026) നടക്കും. സഫാരി ടി വി എം ഡി സന്തോഷ് ജോർജ് കുളങ്ങരയുടെ സാന്നിധ്യത്തിൽ ഇടുക്കി ജില്ലാ മുൻ കളക്ടറും ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് അഡീഷണൽ സെക്രട്ടറിയുമായ ഷീബ ജോർജ് ഐ എ എസ് ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.
തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഏബേൽസ് ഗാർഡൻ ചെയർമാൻ ഡോക്ടർ പ്രിൻസ് പള്ളികുന്നേൽ, എം ഡി ഹൈബിൻ തോമസ്, ഫൗണ്ടർ ജോസ് മോൻ ഫ്രാൻസിസ്, ഡയറക്ടർമാരായ സോജി തോമസ്, ഡോക്ടർ ബ്രിറ്റോ പോൾ, ഡിനിൽ പീറ്റർ, ഷിജു കുര്യൻ, അഭിലാഷ് സുകുമാരൻ എന്നിവർ പങ്കെടുത്തു.
