ചെറുതോണി: ഇരു വൃക്കകളും തകരാറിലായ നിർധന യുവാവ് വൃക്ക മാറ്റിവയ്ക്കുന്നതിനായി സുമനസുകളുടെ സഹായം തേടുന്നു. ഇടുക്കി ജില്ലയിൽ കൊച്ചുകാമാക്ഷി ചോറ്റുകുന്നേൽ അഭിജിത് തങ്കച്ചനാണ്(20) സഹായം അഭ്യർത്ഥിക്കുന്നത്. വൃക്ക നല്കാൻ അമ്മ മിനി തയ്യാറായെങ്കിലും ശസ്ത്രക്രിയ നടത്തുന്നതിനുള്ള ചിലവ് നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിന് താങ്ങാവുന്നതല്ല.
തുടർന്ന് ഇരട്ടയാർ പഞ്ചായത്ത് പ്രസിഡൻ്റ് ആനന്ദ് സുനിൽകുമാർ, കാമാക്ഷി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റെജി തോമസ് മുക്കാട്ട്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം ലാലച്ചൻ വെള്ളക്കട, കൊച്ചുകാമാക്ഷി സ്നേഹഗിരി ഇടവക വികാരി ഫാ. ജോർജ് കൊച്ചുപുരക്കൽ, ഇരട്ടയാർ പഞ്ചായത്തംഗം തോമസ് കടൂത്താഴെ, കാമാക്ഷി പഞ്ചായത്തംഗം എൻ ആർ അജയൻ എന്നിവർ രക്ഷാധികളായി അഭിജിത്തിൻ്റെ വൃക്ക മാറ്റിവയ്ക്കൽ ചികിത്സക്കായി അഭിജിത് ചികിത്സാ സഹായ സമിതി രൂപീകരിച്ചു.
തുടർന്ന് ചെയർമാൻ റെജി തോമസ് മുക്കാട്ട്, കൺവീനർ സണ്ണി തോമസ് മണ്ണനാൽ, അഭിജിത്തിൻ്റെ ബന്ധു സന്തോഷ് ലൂക്കോസ് എന്നിവരുടെ പേരിൽ തോപ്രാംകുടി ഫെഡറൽ ബാങ്കിൽ ജോയിൻ്റ് അക്കൗണ്ടും തുറന്നു. വൃക്കമാറ്റിവയ്ക്കുന്നതിനും തുടർ ചികിത്സയ്ക്കുമായി 20 ലക്ഷത്തിലധികം രൂപയാണ് ആവശ്യം. ഇതിനായി അക്കൗണ്ട് നമ്പർ: 13330100186747, FEDERALBANK THOPRAMKUDY, IFSC CODE: FDRL0001333. താഴെ കൊടുത്തിരിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്തും പണം നൽകാവുന്നതാണ്.

ആനന്ദ് സുനിൽകുമാർ: 8921077425( പ്രസിഡൻ്റ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത്), റെജി തോമസ് മുക്കാട്ട്: 9495042219(വൈസ് പ്രസിഡൻ്റ് കാമാക്ഷി ഗ്രാമപഞ്ചായത്ത്), ഫാ. ജോർജ് കൊച്ചുപുരയ്ക്കൽ: 9447823127(കൊച്ചുകാമാക്ഷി സ്നേഹഗിരി ഇടവക വികാരി).