മുംബൈ: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ മഹാരാഷ്ട്രയിൽ എൽപിജി നീക്കത്തിനും വിതരണത്തിനും പൊലീസ് സുരക്ഷ അനുവദിച്ചു. കൂടാതെ, ഗ്രാമങ്ങളിലെ മണ്ണെണ്ണ വിതരണം സുഗമമാക്കാനും സർക്കാർ നിർദേശം നൽകി. പാചകവാതകവുമായി പോകുന്ന വാഹനങ്ങൾ തടയുന്നതിൻറെയും വിതരണക്കാരെ അടക്കം കൈയേറ്റം ചെയ്തതിൻറെയും പശ്ചാത്തലത്തിലാണ് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയതെന്ന് മന്ത്രി ഛഗൻ ഭുജ്ബൽ പറഞ്ഞു. പാചകവാതകം പൂഴ്ത്തിവച്ചതിനു സംസ്ഥാനത്ത് 23 പേർക്കെതിരേ കേസെടുത്തു. 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.വിതരണത്തിലെ തടസങ്ങൾ നിരീക്ഷിക്കുന്നതിനും പരിഹരിക്കുന്നതിനുമായി ജില്ലാതലത്തിൽ വിജിലൻസിനു രൂപംനൽകി. സംസ്ഥാനത്തുടനീളം ഇവരുടെ പരിശോധനകൾ തുടരുകയാണ്. വാണിജ്യപാചകവിതരണം പൂർണമായും നിലച്ചിരിക്കുകയാണ്.
