തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കാരുണ്യ ബനവലന്റ് പദ്ധതി പുനഃസ്‌ഥാപിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. ജി.എസ്.റ്റി വർധനയുടെ പേരിൽ ലോട്ടറി വിൽപനക്കാരുടെ കമ്മീഷനും സമ്മാനങ്ങളും കുറച്ചതിനെതിരെ കേരള ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്‌സ് അസോസിയേഷന്റെ(ഐ.എൻ.റ്റി.യു.സി) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോട്ടറി തൊഴിലാളികളുടെ വരുമാനവും സമ്മാനങ്ങളുടെ എണ്ണവും വർധിപ്പിക്കുമെന്നും ലോട്ടറി തൊഴിലാളികളുടെ ക്ഷേമനിധിയിൽ നിന്ന് കോടിക്കണക്കിനു രൂപ തട്ടിയെടുത്തവരെയും ഡയറക്ടറേറ്റിൽ ക്രമക്കേട് നടത്തിയവരെയും നിയമത്തിനു മുന്നിൽ എത്തിക്കുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഉമ തോമസ്, അസോസിയേഷൻ പ്രസിഡൻ്റ് തോമസ് കല്ലാടൻ, വർക്കിങ്ങ് പ്രസിഡൻ്റ് ലജീവ് വിജയൻ, വൈസ് പ്രസിഡന്റുമാരായ ജയിംസ് അധികാരം, സുധാകരൻ നായർ, കെ.സി പ്രീത്, ശിവരാമൻ, ജനറൽ സെക്രട്ടറി പി.ആർ സജീവ്, പ്രേംജിത്ത് പൂച്ചാലി, മധുസൂദനൻ, ജില്ല പ്രസിഡന്റുമാരായ വക്കം പ്രകാശ്, കെ.ബി ഷഹാൽ, കെ.എൻ.എ അമീർ, സുബൈർ കൽപറ്റ തുടങ്ങിയവർ പ്രസംഗിച്ചു.