VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കൊമ്പനാന ഗോകുലിന്‍റെ മരണത്തിൽ അന്വേഷണത്തിനൊരുങ്ങി ഗുരുവായൂർ ദേവസ്വം ബോർഡ്

ഗുരുവായൂർ: ആനക്കോട്ടയിലെ കൊമ്പൻ ഗോകുലിന്‍റെ മരണത്തിൽ അന്വേഷണത്തിനൊരുങ്ങി ഗുരുവായൂർ ദേവസ്വം ബോർഡ്. ആന ചരിയാൻ കാരണം പാപ്പാൻമാരുടെ ക്രൂര മർദനമാണെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ദേവസ്വം ബോർഡ് അന്വേഷണത്തിനൊരുങ്ങിയിരിക്കുന്നത്. ദേവസ്വം ഭരണസമിതി അംഗങ്ങളായ മനോജ്, വിശ്വനാഥൻ എന്നിവർക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. ഇരുവരും വ‍്യാഴാഴ്ച പുന്നത്തൂർ കോട്ടയിലെത്തി വിവരങ്ങൾ‌ ശേഖരിക്കും. ആനയോട്ടത്തിൽ പലതവണ ജേതാവായിരുന്ന കൊമ്പൻ ഗോകുൽ ചരിയാൻ കാരണം ആന്തരിക ക്ഷതമേറ്റതാണെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പാപ്പാൻമാരുടെ ക്രൂര മർദനമുണ്ടായെന്ന് ആരോപണം ഉയർന്നതിനു പിന്നാലെ പാപ്പാൻമാരെ സസ്പെൻഡ് ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *