ദിസ്പുർ: അസമിലെ സൈനിക ക്യാംപിന് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തിൽ മൂന്ന് സൈനികർക്ക് പരുക്ക്. വെളളിയാഴ്ച പുലർച്ചെയാണ് അസമിലെ ടിൻസുകിയയിലെ ഇന്ത്യൻ സൈനിക ക്യാംപിന് നേരെ മണിക്കൂറുകൾ നീണ്ട് നിന്ന നെടിവയ്പ്പും ഗ്രനേഡ് സ്ഫോടനങ്ങളും നടന്നത്. ഇന്ത്യൻ ആർമിയുടെ 19 ഗ്രനേഡിയേഴ്സ് യൂണിറ്റ് ക്യാംപ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നതെന്നാണ് വിവരം. ആക്രണം നടത്തിയവരെ കണ്ടെത്തുന്നതിനുളള തെരച്ചിൽ പുരോഗമിക്കുകയാണ്. ജൂലൈയിൽ മ്യാൻമറിലെ സഗെങ് മേഖലയിലെ ഉൾഫ – ഐ ക്യാംപിനു നേരെയുണ്ടായ ആക്രമണത്തിനുളള തിരിച്ചടിയായിരിക്കാം എന്നാണ് സൂചന.
