VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഇറാൻറെ പുതിയ നേതാവിനെയും വധിക്കുമെന്ന് ഇസ്രയേൽ ഭീഷണി

ടെൽ അവീവ്: പരമോന്നത നേതാവായി ഇറാൻ ആരെ നിയമിച്ചാലും ആ നേതാവിനെയും തീർത്തുകളയുമെന്ന് ഇസ്രയേലിൻറെ ഭീഷണി. ഇറാൻറെ പുതിയ പരമോന്നത നേതാവായി മൊജ്താബ ഹുസൈനി ഖമനേയിയെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് ഭീഷണിയുമായി രംഗത്തെത്തിയത്. ഇസ്രയേലിനെ നശിപ്പിക്കാനും അമെരിക്കയെയും സ്വതന്ത്രലോകത്തെയും ഭീഷണിപ്പെടുത്താനുമായി ഇറാനിയൻ ഭരണകൂടം നിയമിക്കുന്ന ഓരോ നേതാവും വ്യക്തമായ ഉന്മൂലനത്തിന് വിധേയമായിരിക്കുമെന്നാണ് ഇസ്രയേലിൻറെ ഭീഷണി. അതിന് അയാളുടെ പേരോ അയാളുടെ സ്ഥലമോ ഒളിച്ചിരിക്കുന്ന കേന്ദ്രമോ ഒന്നും പ്രശ്നമല്ലെന്നും ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *