തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഡിസംബർ ഒമ്പതിന് ആദ്യഘട്ട പോളിങ്ങ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ആദ്യ ഘട്ടം. ഡിസംബർ 11ന് രണ്ടാം ഘട്ടം തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും. വോട്ടെണ്ണൽ ഡിസംബർ 13ന് രാവിലെ എട്ട് മണി മുതൽ.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനവും ഭരണാധികാരി പുറപ്പെടുവിക്കുന്ന തെരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തലും നവംബർ 14ന്. നാമനിർദേശ പത്രിക സമർപ്പണം 2025 നവംബർ 21ന്. സൂക്ഷ്മപരിശോധന നവംബർ 22ന്. നാമനിർദേശ പത്രിക പിൻവലിക്കൽ നവംബർ 24ന്. തെരഞ്ഞെടുപ്പ് പ്രക്രിയകൾ അവസാനിപ്പിക്കേണ്ട തീയതി ഡിസംബർ 18.
