VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ജോലി തേടി അലഞ്ഞു നടന്ന പവിത്രക്ക് തണലേകി സ്നേഹ മന്ദിരം

പടമുഖം: വാത്തിക്കുടി പെരിഞ്ചാംകുട്ടി ഭാഗത്ത് അലഞ്ഞു നടന്നിരുന്ന പവിത്രയെ മുരിക്കാശ്ശേരി പോലീസ് സ്നേഹ മന്ദിരത്തിൽ എത്തിച്ചു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഏകദേശം 48 വയസ്സ് പ്രായം തോന്നിക്കുന്ന പവിത്ര സ്നേഹമന്ദിരത്തിൽ എത്തുമ്പോൾ തീർത്തും ക്ഷീണിതയായിരുന്നു. കാലിന്റെ വിരലുകൾക്ക് സാരമായ പരിക്കുകളുണ്ട്. തമിഴ് ആണ് സംസാരിക്കുന്നത്. പവിത്ര തമിഴ്നാട് സ്വദേശി ആണെന്നാണ് കരുതുന്നത്. 20 ദിവസം മുൻപ് സേലത്ത് നിന്ന് ജോലി തേടി അലഞ്ഞു നടന്ന് പെരിഞ്ചാംകുട്ടി ഭാഗത്ത് എത്തിയതായി പറയപ്പെടുന്നു.

പവിത്രയ്ക്ക് രണ്ടുമക്കൾ ഉള്ളതായി പറയുന്നു. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ജോലി തേടി ഇറങ്ങിയതാണെന്ന് പവിത്ര പറഞ്ഞു. മറ്റുള്ളവരുടെ സഹായത്തോടുകൂടി ഭക്ഷണം വാങ്ങി കഴിക്കുകയും, കടത്തിണ്ണയിൽ അന്തിയുറങ്ങുകയും ചെയ്തതായി മുരിക്കാശ്ശേരി പോലീസിൽ നിന്ന് അറിയാൻ കഴിഞ്ഞു. പവിത്രയുടെ അവസ്ഥകൾ മനസ്സിലാക്കി സ്നേഹ മന്ദിരം ഡയറക്ടർ രാജു വി സി പവിത്രയെ ഏറ്റെടുക്കുകയായിരുന്നു. പവിത്രയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുന്ന ബന്ധുക്കളോ, പരിചയക്കാരോ ഉണ്ടെങ്കിൽ സ്നേഹ മന്ദിരവുമായി ബന്ധപ്പെടണം. ഫോൺ: 9447463933, 9744287214.

Leave a Comment

Your email address will not be published. Required fields are marked *