VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സംസ്ഥാനത്ത് ചൂട് വർധിക്കുന്നു; പകൽ സമയത്ത് പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഉ‍യർന്ന ചൂട് സൂര്യാഘ്യാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിർജലീകരണത്തിന് സാധ്യതയുള്ളതിനാൽ മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ പകൽ സമയം ഒഴിവാക്കണമെന്നും ദാഹമില്ലെങ്കിലും വെള്ളം കുടിക്കണമെന്നും നിർദേശിക്കുന്നു. ശുദ്ധജലം തന്നെ കുടിക്കാൻ ശ്രദ്ധിക്കണമെന്നും പ്രത്യേകം നിർദേശിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *