തൊടുപുഴ: നഗരസഭയിൽ കനത്ത പോളിങ്ങ് രേഖപ്പെടുത്തി. ഏറ്റവും പുതിയ കണക്ക് പ്രകാരം 78.55 ശതമാനമാണ് പോളിങ്. 18-ാം വാർഡായ കുമ്മംകല്ലിലാണ് ഉയർന്ന പോളിങ് രേഖപ്പെടുത്തിയിരിക്കന്നത് (89.52 ശതമാനം). 33-ാം വാർഡായ ചുങ്കത്താണ് ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം (65.33 ശതമാനം).
വാർഡ് അടിസ്ഥാനത്തിലുള്ള പോളിങ് ശതമാനം ചുവടെ ചേർക്കുന്നു;
വാർഡ് 1. വെങ്ങല്ലൂർ: 74.18 ശതമാനം, 2. ഗുരു ഐ.ടി.സി: 87.62, 3. വേങ്ങത്താനം: 78.15, 4. മടത്തിക്കണ്ടം: 78.70, 5. മുനിസിപ്പൽ യുപി സ്‌കൂൾ: 83.81, 6. അമ്പലം: 69.27, 7. ബി.എച്ച്.എസ്: 80, 8. വടക്കുംമുറി: 79.49, 9. പെട്ടേനാട്: 76.59, 10. മുതലക്കോടം വെസ്റ്റ്: 83.48, 11. ഹോളിഫാമിലി: 75.70, 12. കാരൂപ്പാറ: 80.78, 13. കുന്നം: 73.24, 14 പട്ടയംകവല: 86.07, 15. മുതലക്കോടം ഈസ്റ്റ്: 80.32, 16. ഉണ്ടപ്ലാവ്: 82.45, 17. ബി.ടി.എം സ്‌കൂൾ: 86.13, 18. കുമ്മംകല്ല്: 89.52, 19. മലേപ്പറമ്പ്: 88.09, 20 വലിയജാരം: 88.45, 21. കീരികോട്: 84.45, 22. മുതലിയാർമഠം: 82.37, 23. മുനിസിപ്പൽ ഓഫീസ്: 78.69, 24. ഉറുമ്പിൽപാലം: 67.68, 25. മാരാംകുന്ന്: 71.35, 26. കാഞ്ഞിരമറ്റം: 77.35, 27. ഒളമറ്റം: 78.89, 28. പെരുക്കോണി: 80.16, 29. കോതായിക്കുന്ന് 68.92, 30. കോലാനി: 70.34, 31. നടുക്കണ്ടം: 72.20, 32. പാറക്കടവ്: 81.58, 33. അമരംകാവ്: 79.62, 34. മുനിസിപ്പൽ ക്വാർട്ടേഴ്‌സ്: 76.91, 35. കോ- ഓപ്പറേറ്റീവ് ഹോസ്പ്പിറ്റൽ: 75.04, 36. ചുങ്കം: 65.33, 37. റിവർവ്യൂ: 71.23, 38. മണക്കാട്: 75.73.
