VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

നാൽപ്പത്തിമൂന്നാമത് പാലാ രൂപത ബൈബിൾ കൺവെൻഷന് തിരി തെളിഞ്ഞു

പാലാ: സീറോ മലബാർ സഭ സമുദായിക ശാക്തീകരണ വർഷമായി ആചരിക്കുന്ന വേളയിൽ സമാഗതമായ 43 മത് ബൈബിൾ കൺവൻഷന് പാലാ സെൻ്റ്.തോമസ് കോളേജ് ഗ്രൗണ്ടിൽ തിരി തെളിഞ്ഞു. സീറോ മലബാർ സഭയുടെ മുൻ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു സന്ദേശം നൽകി. മാറുന്ന ജീവിത സാഹചര്യങ്ങൾക്കനുസരിച്ച്, കാലത്തിൻ്റെ അടയാളങ്ങൾക്ക് അനുസരിച്ച് നമ്മുടെ വിശ്വാസജീവിതത്തെ ക്രമപ്പെടുത്തണമെന്നു മാർ. ആലഞ്ചേരി ഓർമ്മിപ്പിച്ചു. ജീവിതത്തിൽ രൂപാന്തരികരണം ആഗ്രഹിക്കുന്നവർ ഈശോയോടൊത്തു മല കയറണം. അതിനുള്ള ഒരു പരിശ്രമമാണ് ഈ കൺവെൻഷനെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

കൺവെൻഷനിലെ ബൈബിൾ പ്രതിഷ്ഠയ്ക്ക് ഫാ. എബ്രഹാം കുപ്പപുഴക്കൽ നേതൃത്വം നൽകി. പാലാ രൂപത പ്രോട്ടോസിഞ്ചല്ലൂസ് മോൺ.ജോസഫ് തടത്തിലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട വിശുദ്ധ കുർബാനയിൽ കത്തീഡ്രൽ പള്ളി വികാരി ഫാ. ജോസ് കാക്കല്ലിൽ, ളാലം പഴയപള്ളി വികാരി ഫാ. ജോസഫ് തടത്തിൽ, ളാലം പുതിയപള്ളി വികാരി ഫാ. ജോർജ്ജ് മൂലെച്ചാലിൽ, കിഴതടിയൂർ പള്ളി വികാരി ഫാ.തോമസ് പുന്നത്താനത്ത് തുടങ്ങിയവർ സഹകാർമ്മികരായി.

പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷനായിരുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ. ജോസഫ് അരിമറ്റത്തിൽ സ്വാഗതം പറഞ്ഞു. മാർ ജോസഫ് പള്ളിക്കാപറമ്പിൽ, പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ജോസഫ് തടത്തിൽ, മോൺ സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ. ജോസഫ് കണിയോടിയ്ക്കൽ, ഫാ. ജോസഫ് അരിമറ്റത്ത്, ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, ഫാ. ജോസഫ് മുത്തനാട്ട്, ഫാ. ജോസഫ് കുറ്റിയാങ്കൽ, ഫാ. ആൽബിൻ പുതുപറമ്പിൽ, ഫാ. ജോർജ്ജ് വർഗ്ഗീസ് ഞാറക്കുന്നേൽ, ഫാ.ജോസ് കാക്കല്ലിൽ, ഫാ.എബ്രഹാം കുപ്പപുഴക്കൽ, ഫാ.കുര്യാക്കോസ് കാപ്പിലിപറമ്പിൽ, ഫാ.കുര്യാക്കോസ് വെള്ളചാലിൽ, സിസ്റ്റർ ആൻ ജോസ് എസ്.എച്ച്, ഡോ.സിബി ജെയിംസ്, ഡോ. വി.വി ജോർജ്ജുകുട്ടി, ജോർജുകുട്ടി ഞാവള്ളിൽ, സണ്ണി പള്ളിവാതുക്കൽ, മാത്തുക്കുട്ടി താന്നിക്കൽ, ബിനു വാഴേപ്പറമ്പിൽ, ഷിജു വെള്ളപ്ലാക്കൽ, സെബാസ്റ്റ്യൻ പയ്യാനിമണ്ഡപത്തിൽ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.

അണക്കര ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡൊമിനിക്ക് വാളമ്മനാൽ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിച്ചു. കൺവെൻഷനിൽ ഫാ.തോമസ് കിഴക്കേൽ, ഫാ.ആൽവിൻ ഏറ്റുമാനൂക്കാരൻ, ഷിജു വെള്ളപ്ലാക്കൽ, ജോസ് മൂലാച്ചാലിൽ, ജോർജുകുട്ടി വടക്കേത്തകടിയേൽ, ബൈജു ഇടമുളയിൽ, എബ്രാഹാം പുള്ളോലിൽ തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

ബൈബിൾ കൺവെൻഷൻ രണ്ടാം ദിനം ഉച്ചകഴിഞ്ഞ് 3.30 ന് ജപമാല, നാലിന് വിശുദ്ധ കുർബാനക്ക് മാർ.ജേക്കബ് അങ്ങാടിയത്ത് മുഖ്യകാർമ്മികത്വം വഹിക്കും. മോൺ.ജോസഫ് കണിയോടിക്കൽ, ഫാ. ജോർജ്ജ് പുല്ലുകാലായിൽ, ഫാ.ആൽവിൻ ഏറ്റുമാനൂക്കാരൻ എന്നിവർ സഹകാർമ്മികരായിരിക്കും. വൈകിട്ട് നാലു മുതൽ എട്ടു വരെ സെന്റ് തോമസ് കോളജ് ഓഡിറ്റോറിയത്തിൽ കുമ്പസാരത്തിന് സൗകര്യം ഉണ്ടായിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *