തൊടുപുഴ: നഗരസഭാ അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്റർ ഉയർന്നത്. റബർ സ്റ്റാമ്പ് ചെയർപേഴ്‌സൺ തൊടുപുഴയ്ക്ക് വേണ്ടെന്നാണ് പോസ്റ്ററിലെ വാചകം.

ലിറ്റി ജോസഫിനെ നഗരസഭാ അധ്യക്ഷ ആക്കാനുള്ള നീക്കത്തിനെതിരെയാണ് കോൺഗ്രസ് പ്രവർത്തകർ എന്ന പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ചരട് വലിക്ക് പുറകിൽ ബ്ലോക്ക് പ്രസിഡന്റാണെന്നും പോസ്റ്ററിൽ ആരോപണമുണ്ട്. കെപിസിസി ജനറൽ സെക്രട്ടറി നിഷാ സോമനെ അധ്യക്ഷനാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
അതേസമയം മേയർ, മുനിസിപ്പൽ ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30 നും ഡെപ്യൂട്ടി മേയർ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് 2.30 നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30 നും വൈസ് പ്രസിഡന്റ് തെരഞ്ഞെ
