ഇടുക്കി: കഞ്ഞിക്കുഴി ടൗണിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ അണ് വാകച്ചുവട്. ഒരാഴ്ച്ച മുൻപ് ഓട്ടോ തൊഴിലാളി പുലിയെ കണ്ടുവെന്ന് വെളിപ്പെടുത്തിയെങ്കിലും ആരും ഗവിനിച്ചില്ല. എന്നാൽ പ്രദേശത്തെ പട്ടികളെ കാണാതാവുകയും, മുള്ളൻ പന്നിയെ കൊന്ന് ഭക്ഷിച്ചതും ആണ് പുലി എന്ന് നിഗമനത്തിൽ പ്രദേശവാസികൾ എത്തിയത്. കഴിഞ്ഞ ദിവസം മൂന്ന് മണിയോടെ പുലി ഓടിപ്പോകുന്നത് കണ്ടതായി പ്രദേശവാസി വെളിപ്പെടുത്തുന്നു.
കരിമണൽ ഫോറസ്റ്റ് റെഞ്ച് ഉദ്യോഗസ്ഥർ സംഭവ സ്ഥലം സന്ദർശിച്ച് പരിശോദന നടത്തി എങ്കിലും പുലി എന്ന് സ്ഥിരികരിച്ചില്ല. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സംഭവ സ്ഥലം സന്ദർശിച്ചു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുവാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി.
കാർഷിക മേഖല ആയ വാകച്ചുവട്ടിൽ പുലി ഇറങ്ങി എന്നതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. കൃഷി ഇടങ്ങളിലേയ്ക്ക് ഇറങ്ങുവാൻ പോലും ഭയപ്പാടിലാണെന്ന് പ്രദേശവാസികൾ പറയുന്നു. ക്യാമറയും കൂടും സ്ഥാപിച്ച് ജനങ്ങളിൽ ഭീതിഉയർത്തുന്ന വന്യ ജീവിയെ എത്രയും പെട്ടന്ന് പിടികൂടി ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന ആവശ്യം ശക്തമാവുകയാണ്.
