VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

തൊടുപുഴയെ വ്യാപാര സൗഹൃദ നഗരസഭയാക്കി മാറ്റുമെന്ന് മുൻസിപ്പൽ ചെയർപേഴ്സൺ സൈബിറ ജലീൽ; തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പുതിയ നഗരസഭാ സാരഥികൾക്ക് സ്വീകരണം നൽകി

തൊടുപുഴ: നഗരസഭയും മർച്ചന്റ്സ് അസോസിയേഷനുമായി യോജിച്ച് വ്യാപാര സൗഹൃദ നഗരസഭയാക്കി മാറ്റുമെന്ന് മുൻസിപ്പൽ ചെയർ പേഴ്സൺ സാബിറ ജലീൽ പറഞ്ഞു. തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പുതിയ നഗരസഭാ സാരഥികൾക്ക് നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ. വൈസ് ചെയർമാൻ കെ ദീപക്, വാർഡ് കൗൺസിലർ സുബൈദ സെയ്ദ് മുഹമ്മദ്, കൗൺസിലർമാരായ കെ ഗോപാലകൃഷ്ണൻ, ആതിര ജോഷി എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു.

തൊടുപുഴ വ്യാപാര ഭവനിൽ ചേർന്ന സ്വീകരണ യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ അധ്യക്ഷത വഹിച്ചു. കെ വി വി ഇ എസ് ജില്ലാ ട്രഷർ ആർ രമേശ് ഉൽഘാടനം ചെയ്ത യോഗത്തിൽ സംസ്ഥാന കൗൺസിൽ അംഗം സുബൈർ എസ് മുഹമ്മദ്, നിയോജക മണ്ഡലം പ്രസിഡന്റ്‌ എൻ പി ചാക്കോ, കെ കെ നാവൂർ കനി, ജനറൽ സെക്രട്ടറി സി കെ നാസ്, വൈസ് പ്രസിഡന്റ് നാസർ സൈര തുടങ്ങിയവർ
സംസാരിച്ചു.

പ്രസിഡന്റ് രാജു തരണിയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തൊടുപുഴ മുനിസിപ്പാലിറ്റിയുടെ വികസനത്തിനും പൊതുജനങ്ങൾ
ക്കും വ്യാപാരികൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് നിവേദനവും നൽകി.

തൊടുപുഴയിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുക, വഴിയോര കച്ചവടം, അതിനോടനുബന്ധിച്ചുള്ള ഗുണ്ടാവിളയാട്ടം, മയക്കുമരുന്ന് വ്യാപാരം, വട്ടിപലിശ എന്നിവ നിയന്ത്രിക്കുക, പച്ചക്കറി മാർക്കറ്റിലെ അസൗകര്യങ്ങൾ പരിഹരിക്കുക, വഴിവിളക്കുകൾ സ്ഥാപിക്കുക, റിവർ വ്യൂ റോഡിലെ എൻട്രൻസ് പൊളിച്ച് ഗതാഗതടസ്സം ഒഴിവാക്കുക തുടങ്ങിയ പതിനഞ്ച് നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയാണ് നിവേദനം നൽകിയത്.

തൊടുപുഴയിലെ വ്യാപാരികളുടെ പരിപൂർണ പിന്തുണയാണ് മങ്ങാട്ടുകവല ഷോപ്പിംഗ് കോംപ്ലെക്സിന്റെ പണികൾ പൂർത്തീകരിക്കുവാനും മുഴുവൻ മുറികളും പ്രവർത്തന യോഗ്യമാക്കുവാനും സാധിച്ചതെന്നും ഭാവിയിലും നഗരസഭയിൽ നിന്നുള്ള എല്ലാവിധ സേവനങ്ങളും വ്യാപാരികൾക്ക് സുഗമമായി എത്തിച്ചു നൽകുമെന്നും വൈസ് ചെയർമാൻ കെ ദീപക് ഉറപ്പ് നൽകി.

നഗരസഭയുടെ എല്ലാവിധ പ്രവർത്തങ്ങൾക്കും പിന്തുണയും സഹായവും ഉണ്ടാകുമെന്ന് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ അറിയിച്ചു. ജനറൽ സെക്രട്ടറി സി.കെ നവാസ്, രക്ഷാധികാരി റ്റി.എൻ പ്രസ്സന്നകുമാർ, ട്രഷറർ അനിൽ പീടികപറമ്പിൽ, വൈസ് പ്രസിഡന്റുമാരായ നാസ്സർ സൈര, ഷെരീഫ് സർഗ്ഗം, ജോസ് തോമസ് കളരിക്കൽ, സെക്രട്ടറിമാരായ എം.എച്ച് ഷിയാസ്, ലിജോൺസ് ഹിന്ദുസ്ഥാൻ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *