ഉടുമ്പന്നൂർ: മഞ്ചിക്കല്ലിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. മഞ്ചിക്കല്ല് കൂവക്കാട്ടിൽ മുരളി, പുരയിടത്തിൽ സാബു എന്നിവർക്കാണ് പരിക്കേറ്റത്. പുലർച്ചേ 3.30 ഓടെയാണ് സംഭവം നടന്നത്. റബർ ടാപ്പിങ്ങിനായി പോകുന്നതിനിടയിലാണ് ഇരുവർക്കും നേരെ ആക്രമണം ഉണ്ടായത്. കൈക്ക് പൊട്ടലേറ്റ മുരളിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. തുടർന്ന് വനം വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും കാട്ടു പോത്തിനെ കണ്ടെത്താൻ സാധിച്ചില്ല.
