തൊടുപുഴ: ഇന്റർ പോളിടെക്നിക് കോളേജ് ഹൈറേഞ്ച് സോൺ ബാഡ്മിന്റൺ കിരീടം അൽ അസ്ഹർ പോളിടെക്നിക് കോളേജ് നേടി. കാഞ്ഞിരപ്പിള്ളി സെന്റ് ഡൊമിനിക് കോളേജിൽ നടന്ന മത്സരത്തിൽ പുറപ്പുഴ, വണ്ടിപ്പെരിയാർ, മുട്ടം പോളിടെക്നിക് കോളേജ് ടീമുകളെ പരാജയപ്പെടുത്തിയാണ് അൽ അസ്ഹർ ടീം ജേതാക്കളായത്. അധ്യാപകരായ ജിനു ശിവൻ, മുഹമ്മദ് സഹൽ, അലി പി.എം, ഗിരിധരൻ എം.എൻഎന്നിവർ ടീമിന് നേതൃത്വം നൽകി. മുബീൻ റഹ്മ്മാൻ, ഫസൽ ഗഫുർ, അവിനാഷ്, ബിലാൽ, ആൽഡ്രിൻ എന്നിവരാണ് അൽ അസ്ഹർ പോളിടെക്നിക്കിനായി കളിച്ചത്.
