നെടുമ്പാശ്ശേരി: തിരുനായത്തോട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യൂട്രുബർ സൂരജ് പിഷാരടി മരിച്ചു. തിരുനായത്തോട് അമ്പലത്തിൽ ഉത്സവത്തിന് എത്തിച്ച ശബരിനാഥനെന്ന ആനയാണ് ഇടഞ്ഞത്. തുടർന്ന് ആന സൂരജിനെ ചവിട്ടിയിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനാൽ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. അഞ്ച് ആനകളാണ് എഴുന്നള്ളത്തിൽ ഉണ്ടായിരുന്നത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് 12.30 ഓടെ ആയിരുന്നു സംഭവം നടന്നത്.
