ബാംഗ്ലൂർ: വിമാനത്താവളത്തിൽ ടിക്കറ്റും ലഗേജും പരിശോധിക്കുന്നതിനിടെ ജീവനക്കാരൻ കൊറിയൻ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചതായി പരാതി. ബാംഗ്ലൂർ കെമ്പഗൗഡ വിമാനത്താവളത്തിലെ ജീവനക്കാരനാണ് തന്നോട് അപമര്യാദയായി പെരുമാറിയതെന്ന് കൊറിയൻ വിനോദസഞ്ചാരി കിം സങ് ക്യുങ് പറഞ്ഞു, സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. ജനുവരി 19നാണ് സംഭവം നടന്നത്. ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കിയ യുവതിയോട് ലഗേജ് പരിശോധന നടത്തണം എന്ന് ആവശ്യപ്പെട്ടാണ് വിമാനത്താവളത്തിലെ ജീവനക്കാരനായ അഫാൻ അഹമ്മദ് സമീപിച്ചത്. ചെക്ക് ഇൻ ബാഗിൽ നിന്ന് ബീപ്പ് ശബ്ദം വരുന്നുണ്ടെന്നും പരിശോധന വേണമെന്നും ഇയാൾ ആവശ്യപ്പെട്ടു.
