VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ശബരിമല സ്വർണ്ണ കൊള്ള; കുറ്റപത്രം സമർപ്പിക്കുന്നതിലെ വീഴ്ച, കുറ്റവാളികൾക്ക് ജാമ്യം ലഭിക്കുന്നതിന് കാരണമാകുമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: ശബരിമല സ്വർണ്ണ കൊള്ള കേസിൽ അന്വേഷണം നടത്തുന്നതിലും കുറ്റപത്രം സമർപ്പിക്കുന്നതിലും എസ്.ഐ.റ്റിയ്ക്ക് വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ​ഗൗരവകരമായി അവരത് പരിശോധിക്കണം. മുരാരി ബാബുവിന് ജാമ്യം ലഭിച്ചത് തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്തതിൻ്റെ പേരിലാണ്. ഒരു കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കിട്ടികഴിഞ്ഞു. ഇനി അടുത്ത കേസിലും ഇയാൾക്ക് ജാമ്യം ലഭിക്കും. കുറ്റപത്രം തൊണ്ണൂറ് ദിവസത്തിനകം സമർപ്പിച്ചില്ലെങ്കിൽ സ്റ്റാറ്റ്യൂട്ടറി ജാമ്യം ലഭിക്കും. അങ്ങനെയുള്ളപ്പോൾ ഇടക്കാല കുറ്റപത്രം പോലും സമർപ്പിക്കാതെ ഇത് നീണ്ടു പോകുന്നത് കുറ്റവാളികൾ മുഴുവൻ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നതിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *