VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കേരള റിപ്പബ്ലിക് ദിനാഘോഷം: ​ഗവർണർ പതാക ഉയർത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 77 ആം റിപ്പബ്ലിക് ദിനാഘോഷത്തിൻറെ ഭാ​ഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ​ഗവർണർ രാജേന്ദ്ര അർലേക്കർ പതാക ഉയർത്തി. സെൻട്രൽ സ്റ്റേഡിയത്തിലെ പരേഡ് ​ഗവർണർ പരിശോധിച്ചു. തുടർന്ന് ​പരേഡുകൾ ഗവർണർക്ക് അഭിവാദ്യമർപ്പിക്കുകയും ചെയ്തു. വ്യോമസേനയിൽ നിന്നുള്ള വികാസ് വസിഷ്ഠിൻറെ നേതൃത്വത്തിലാണ് പരേഡുകൾ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, എംഎൽഎമാർ എന്നിവർ സെൻട്രൽ സ്റ്റേഡിയത്തിലെത്തിയിട്ടുണ്ട്. വിവിധ ജില്ലകളിൽ മന്ത്രിമാരുടെ നേതൃത്വത്തിലും പതാക ഉയർത്തി.

Leave a Comment

Your email address will not be published. Required fields are marked *