VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ദീപക്കിൻ്റെ ആത്മഹത‍്യ കേസിൽ പ്രതി ഷിംജിതയ്ക്ക് ജാമ‍്യം ലഭിച്ചില്ല

കോഴിക്കോട്: ബസിൽ വച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് സമൂഹമാധ‍്യമങ്ങളിൽ വിഡിയോ പങ്കുവച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസിലെ പ്രതിയായ ഷിംജിത മുസ്തഫയ്ക്ക് ജാമ‍്യം ലഭിച്ചില്ല. ജാമ‍്യാപേക്ഷ പരിഗണിക്കുന്നത് ഫെബ്രുവരി ആറിലേക്ക് മാറ്റി. റിമാൻ്റ് കാലാവധി ബുധനാഴ്ച്ച പൂർത്തിയായതിനാൽ ജാമ‍്യം ലഭിക്കുമെന്നായിരുന്നു കരുതിയിരുന്നത്. വ‍്യാഴാഴ്ച ഷിംജിതയെ പൊലീസ് കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ നൽകും. ആത്മഹത‍്യാ പ്രേരണാ കുറ്റം ചുമത്തിയായിരുന്നു ഷിംജിതയ്ക്കെതിരെ പൊലീസ് കേസെടുത്തത്. ഷിംജിതയ്ക്കെതിരെ ദീപക്കിൻ്റെ കുടുംബം നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഷിംജിതയ്ക്കെതിരേ മറ്റൊരു യുവതിയും പൊലീസിൽ പരാതി നൽകിയിരുന്നു. ദീപക്കിനൊപ്പം ബസിൽ സഞ്ചരിച്ചിരുന്ന യുവതിയാണ് പരാതി നൽകിയത്.

Leave a Comment

Your email address will not be published. Required fields are marked *