VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ബൈക്ക് യാത്രികനെ കാറിടിപ്പിച്ച് നിർത്താതെ പോയ കേസിൽ മണിയൻപിള്ള രാജുവിനെ ജാമ്യത്തിൽ വിട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാറിലിടിച്ച് നിർത്താതെ പോയ കേസിൽ നടൻ മണിയൻപിള്ള രാജുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽവിട്ടു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്.

അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ നടനെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി. അതേസമയം ബൈക്ക് തന്‍റെ കാറിൽ വന്നിടിക്കുകയായിരുന്നുവെന്ന് മണിയൻപിള്ള രാജു പറഞ്ഞു. കാറോടിച്ചത് ഞാൻ തന്നെയാണ്. സിസിടിവിയിൽ എല്ലാമുണ്ടാകും. താനൊരു കാൻസർ രോഗിയാണ്.

കൂടാതെ ചിക്കൻഗുനിയും ബാധിച്ചിട്ടുണ്ട്.പെട്ടെന്ന് പാനിക് ആയതുകൊണ്ടാണ് കാറിൽ നിന്ന് പുറത്തിറങ്ങാതിരുന്നത്. പതുക്കെയാണ് റോഡ് ക്രോസ് ചെയ്തത്. എന്തോ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോഴാണ് ബൈക്ക് വീണുകിടക്കുന്നത് കണ്ടത്. വ്യാഴാഴ്ച രാത്രിയാണ് ട്രിവാൻഡ്രം ക്ലബിന് സമീപമുണ്ടായ അപകടത്തിൽ ഇരുചക്രവാഹനയാത്രക്കാരായ നിവേദ് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരുക്കേറ്റത്. അപകടത്തിന് ശേഷം നടൻ വാഹനം നിർത്താതെ പോയെന്നാണ് പരാതി. യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടനെതിരേ കേസെടുത്തിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *