VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ആം ആദ്മി പാർട്ടി നേതാവിനെ പഞ്ചാബിൽ വെടിവച്ചു കൊലപ്പെടുത്തി

ജലന്ധർ: പഞ്ചാബിലെ ആം ആദ്മി പാർട്ടി നേതാവ് ലക്കി ഒബ്റോയിയെ അജ്ഞാതർ വെടിവച്ച് കൊന്നു. വെള്ളിയാഴ്ച പുലർച്ചയോടെ മോഡൽ ടൗണിലെ ഗുരുദ്വാര സാഹിബിന് പുറത്താണ് സംഭവം നടന്നത്. ഒന്നലധികം തവണ ലക്കി ഒബ്റോയിക്കു നേരെ വെടിയുതിർത്തതായാണ് സൂചന.

ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഗുരുദ്വാരയ്ക്ക് പുറത്ത് ലക്കി ഒബ്റോയ് വാഹനം പാർക്ക് ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ആക്രമണമുണ്ടായത്.

ലക്കി എല്ലാ ദിവസവും ഗുരുദ്വാര സന്ദർശിക്കാറുണ്ടെന്ന് മനസിലാക്കിയ ആക്രമണകാരികൾ മുൻകൂട്ടി കണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് ജലന്ധർ പൊലീസ് കമ്മിഷണർ പറയുന്നത്. ലക്കി കൊല്ലപ്പെട്ട വിവരം പുറത്തുവന്നതോടെ ആം ആദ്മിക്കെതിരേ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. പഞ്ചാബിൽ വീണ്ടും ക്രമസമാധാനം തകർന്നെന്നും പഞ്ചാബിന് ശാപമാണ് ആംആദ്മി പാർട്ടിയെന്നുമായിരുന്നു ബിജെപി പ്രതികരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *