ആലപ്പുഴ: ലഹരികേസിൽ റിമാൻ്റിൽ കഴിഞ്ഞ അഭിഭാഷക ജീവനൊടുക്കി. അമ്പലപ്പുഴ സ്വദേശി അഡ്വ. സത്യമോളെയാണ്(46) മരിച്ച നിലയിൽ കണ്ടെത്തിയത്. സത്യമോളെയും മകനെയും ഒക്റ്റോബറിൽ പൊലീസ് എംഡിഎംഎയുമായി അറസ്റ്റ് ചെയ്തിരുന്നു. വീട്ടിൽ നിന്നാണ് എംഡിഎംഎ, കഞ്ചാവ് എന്നിവ കണ്ടെത്തിയത്. കഴിഞ്ഞ ഒക്റ്റോബറിൽ സത്യമോളുടെ വീട്ടിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തതിനെ തുടർന്ന് ഇവരെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഭിഭാഷക ഉൾപ്പെട്ട ലഹരിക്കേസ് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
