VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കാസർ​ഗോഡ് കാഞ്ഞങ്ങാട് ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

കാഞ്ഞങ്ങാട്: ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കടപ്പുറം ബാവ നഗർ ഇല്യാസ് നഗറിലെ ഇബ്രാഹിമിനെയാണ്(62) വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ മറിയത്തെയാണ് ഇബ്രാഹീം വെട്ടി പരുക്കേൽപ്പിച്ചത്. നിസ്കാര പായയിൽ ചോരയിൽ കുളിച്ചു കിടക്കുന്നത് കണ്ട മറിയത്തെ അയൽവാസികളാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പ്രാർഥിക്കുന്നതിനിടെയാണ് വെട്ടി പരുക്കേൽപ്പിച്ചതെന്നാണ് വിവരം. തലയ്ക്കാണ് വെട്ടേറ്റത്. വീട്ടുകാരും അയൽവാസികളും പള്ളിയിലേക്ക് പോയ സമയത്തായിരുന്നു സംഭവം നടന്നത്. ഇബ്രാഹിമിനെ കാണാത്തതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടയിലാണ് പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

Leave a Comment

Your email address will not be published. Required fields are marked *