തൊടുപുഴ: തൊടുപുഴയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ തൊടുപുഴ അർബൻ സഹകരണ ബാങ്കിന്റെ 103ആം വാർഷികം ആഘോഷിച്ചു. ബാങ്ക് മെയിൻ ബ്രാഞ്ചിൽ ചേർന്ന ആഘോഷ പരിപാടിയിൽ ബാങ്ക് ചെയർമാൻ വി.വി മത്തായി ഭദ്രദീപം തെളിയിച്ചു. ബാങ്ക് വൈസ് ചെയർമാൻ റ്റി.കെ ശിവൻ നായർ, ബോർഡ് മെമ്പേഴ്സ്, ബാങ്ക് മാനേജിങ്ങ് ഡയറക്ടർ ദിലീപ് ജെ നായർ, ജനറൽ മാനേജർ എം.എൻ ബിന്ദു, സഹകാരികൾ, ബാങ്ക് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ബാങ്കിൻ്റെ 103ആം വാർഷികം പ്രമാണിച്ച് ഏർപ്പെടുത്തിയിട്ടുള്ള ഏഴ് ശതമാനം നിരക്കിലുള്ള സ്വർണ്ണ പണയത്തിന്റെ ആദ്യ വിതരണം ബ്രാഞ്ച് മാനേജർ സി.എസ് അനീഷ് നിർവ്വഹിച്ചു. 103 ദിവസ നിക്ഷേപം ബാങ്ക് മാനേജിങ്ങ് ഡയറക്ടർ ദിലീപ് ജെ നായർ സ്വീകരിച്ചു.

റിസർവ് ബാങ്കിന്റെ ലൈസൻസോടെ പ്രവർത്തിക്കുന്ന അർബൻ സഹകരണ ബാങ്കിൽ സ്വർണ്ണ പണയം ഏഴ് ശതമാനം പലിശ നിരക്കിൽ ലഭ്യമാണ്. ആയിരം രൂപയ്ക്ക് ഒരു ദിവസം 19.18 പൈസ മാത്രമാണ് പലിശ. നിക്ഷേപങ്ങൾക്ക് ഡി.ഐ.സി.ജി.സിയുടെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്. സ്ഥിര നിക്ഷേപങ്ങൾക്ക് ഒമ്പത് ശതമാനം വരെ പലിശയുണ്ട്. സീനിയർ സിറ്റിസൺസിന് അര ശതമാനവും സൂപ്പർ സീനിയർ സിറ്റിസൺസിന് മുക്കാൽ ശതമാനവും വനിതകൾക്ക് കാൽ ശതമാനവും അധിക പലിശ നൽകി വരുന്നു. 103 ആം വാർഷികം പ്രമാണിച്ച് 103 ദിവസത്തെ നിക്ഷേപത്തിന് 8.75 ശതമാനം വരെ പലിശ ഫെബ്രുവരി 26 വരെ ലഭ്യമാണ്.

സുരക്ഷിതമായ ലോക്കർ സൗകര്യം മിതമായ വാടക നിരക്കിൽ ലഭ്യമാണ്. തൊടുപുഴയ്ക്ക് പുറമേ കരിമണ്ണൂർ, ഇളംദേശം, മുട്ടം, വഴിത്തല, പെരുമ്പള്ളിച്ചിറ, മണക്കാട്, മുതലക്കോടം, വണ്ണപ്പുറം എന്നിവടങ്ങളിൽ ബ്രാഞ്ചുകൾ പ്രവർത്തിച്ചു വരുന്നു. തൊടുപുഴയിൽ പ്രഭാത സായാഹ്ന ശാഖയുമുണ്ട്.
